Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

നെഞ്ചുപൊള്ളിച്ച് അഞ്ജു അരവിന്ദിന്റെ ഹ്രസ്വ ചിത്രം!

anju

കുട്ടികൾക്കെതിരായ ലൈംഗിക അതിക്രമങ്ങളെ കുറിച്ച് നെഞ്ചുപൊള്ളിക്കുന്ന കഥകൾ കേൾക്കാത്ത ഒരു ദിവസം പോലും ഇപ്പോൾ കടന്നുപോകുന്നില്ല. അത്തരമൊരു വിഷയമാണ് അഞ്ജു അരവിന്ദ് നായികയായ മാപ്പ് എന്ന ഹ്രസ്വ ചിത്രം പങ്കുവയ്ക്കുന്നത്. സ്നേഹം കൊണ്ടല്ല, കാമം കൊണ്ട് വികൃതമായ കൈകൾ കൊണ്ടാണ് തന്നിലേക്ക് അയാൾ എത്തിയതെന്ന് തിരിച്ചറിയാനുള്ള പക്വതയില്ലാത്ത മകളും അതുകണ്ട് നിഹസായയാകുന്ന അമ്മയും പെട്ടെന്നൊന്നും മനസിൽ നിന്നു മായില്ല. അഞ്ചു മിനുട്ട് മാത്രം ദൈർഘ്യമുള്ള ഈ ചിത്രം കുട്ടികൾ പീഡിപ്പിക്കപ്പെടുന്നത് എത്രമാത്രം ക്രൂരമാണെന്ന വസ്തുത പിന്നെയും നമ്മെ ഓർ‌മപ്പെടുത്തുന്നു.

മാപ്പ് (Apology)

ചികിത്സയ്ക്കായി അമ്മയ്ക്കൊപ്പം യാത്ര പോകുകയാണ് മകൾ. എന്താണ് തന്റെ അസുഖം എന്നു പോലും അറിയില്ല. അതിനിടയിലായിരുന്നു സംഭവം. 'എനിക്ക് അവിടയല്ല വേദന അങ്കിൾ ഇവിടെയാണെന്ന്' ഉറക്കെ പറയുന്ന മകൾ ഇന്നത്തെ കാലത്തെ അനേകം കുട്ടികളുടെ പ്രതിനിധിയാണ്. ഒരു യഥാർഥ സംഭവത്തിൽ നിന്നാണ് ഈ ചെറു സൃഷ്ടിക്കപ്പെട്ടത്. കഥയും തിരക്കഥയും സംവിധാനവും സഞ്ജയ് എ പറമ്പത്ത് ആണ്. 

മാപ്പ് എന്ന തലക്കെട്ടും അവതരണവും ശക്തമാണ്. എങ്കിലും ഒന്നും പ്രതികരിക്കാനാകാതെ നിസഹായായി ഇരുന്നു കരയുന്ന അഞ്ജു അരവിന്ദ് കഥാപാത്രത്തോട് ഇങ്ങനെ പറയേണ്ടിയിരിക്കുന്നു...

നിങ്ങളിങ്ങനെയിരുന്നു കരയുകയായിരുന്നില്ല വേണ്ടിയിരുന്നത് എന്ന്...