Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

മിനി മൂവി 'സോനദോർ'ന്റെ ഓഡിയോ പ്രകാശനം

min

റോഷാദ് റഷീദ് സംവിധാനം ചെയ്ത മിനി മൂവി 'സോനദോർ' ന്റെ ഓഡിയോ പ്രകാശനവും പ്രിവ്യു ഷോയും കഴിഞ്ഞ ദിവസം കൊച്ചിയിൽ നടന്നു. സംവിധായകനും നടനും ഗായകനുമായ നാദിർഷായും, അഭിനേതാക്കളും തിരക്കഥാകൃത്തുക്കളുമായ വിഷ്ണു ഉണ്ണികൃഷ്ണനും ബിബിൻ ജോർജും ചേർന്നാണ് ഓഡിയോ പ്രകാശനം നിർവഹിച്ചത്. 

സിനിമയെ സ്വപ്നം കാണുന്ന ഒരു കൂട്ടം യുവാക്കളുടെ സംരംഭമായ സിനിമ തിങ്കേഴ്‌സും റെഡ് പിക്സൽ എന്റർടെയ്ൻമെന്റും ചേർന്നാണ് സിനിമയുടെ നിര്‍മാണം.

ചിത്രത്തിന്റെ എക്സിക്യൂട്ടീവ് പ്രൊഡ്യൂസേഴ്സ് ഷൈൻ ഉടുമ്പചോല , ജിനു പി. കെ, പ്രിൻസ് റാഫേൽ എന്നിവരാണ്. രണ്ടു ഗാനങ്ങളുള്ള ചിത്രത്തിന്റെ രചനയും സംഗീതവും  റോഷാദ് തന്നെയാണ് നിർവഹിച്ചിരിക്കുന്നത്. പശ്ചാത്തല സംഗീതം സാം സൈമൺ ജോർജ്. ആലാപനം നജിം അർഷാദ് , ഹിഷാം അബ്ദുൽ വഹാബ് , റിനു റസാഖ് . ചിത്രസംയോജനം ഷിനാജ്  ജലീൽ. ചിത്രത്തിലെ ഗാനത്തിന്റെ വിഡിയോ ഈ മാസം 15 നു റിലീസ് ചെയ്യും. ഈ മാസം അവസാനം ചിത്രം യൂട്യൂബ് വഴി റിലീസ് െചയ്യും.