അവയവദാനത്തിന്റെ മഹത്വം വെളിപ്പെടുത്തി ഒരു മനോഹര ഹ്രസ്വചിത്രം. പ്രാണേശ്വര്‍ രചനയും സംവിധാനവും നിര്‍വഹിച്ച കാണുന്നുണ്ടോ പപ്പാ എന്ന ഹ്രസ്വചിത്രം ഇങ്ങനെയൊരു സന്ദേശമാണ് പ്രേക്ഷകന് നൽകുന്നത്.
KANUNNUNDO PAPPA - കാണുന്നുണ്ടോ പപ്പാ... - SHORT FILM
ആത്മസാക്ഷാല്‍ക്കാരത്തിനുള്ള മാര്‍ഗമാണ് അവയവ ദാനമെന്ന് ഹ്രസ്വചിത്രം ഓര്‍മ്മപ്പെടുത്തുന്നു. അച്ഛനും മകളുമാണ് ഹ്രസ്വചിത്രത്തിലെ പ്രധാനതാരങ്ങൾ.
ബേബി ദേവനന്ദയും പ്രിയരാജ് ഗോവിന്ദരാജുമാണ് അഭിനയിച്ചിരിക്കുന്നത്. പ്രമോദ് ആന്റണി ക്യാമറയും വിജി എബ്രഹാം എഡിറ്റിങും നിര്‍വഹിച്ചിരിക്കുന്നു. അവയവദാന ദിനത്തോട് അനുബന്ധിച്ചാണ് ഹ്രസ്വചിത്രം പുറത്തിറക്കിയത്.