Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

പ്രേക്ഷകനെ കുരുക്കുന്ന ചൂണ്ടൽ; വിഡിയോ കാണാം

choondal

കുട്ടിക്കാലത്തെ ഓർമകളിലേക്ക് ഒരു ചൂണ്ടയിടലാണ് ചൂണ്ടൽ എന്ന ഹ്രസ്വ ചിത്രം. നാട്ടിൻപ്പുറത്തെ രണ്ടുകുട്ടികളുടെ സൗഹൃദവും സ്കൂൾ ജീവിതവും സസ്പെൻസ് കലർത്തി അവതരിപ്പിച്ചിരിക്കുന്നു സംവിധായകൻ.

ജെസ്വിന്‍ ജോസ് സംവിധാനം ചെയ്ത ചിത്രത്തിൽ ശരണ്‍ സ്റ്റാലില്‍, സ്റ്റീഫന്‍ ജോസ് എന്നീ രണ്ട് കുട്ടികളാണ് കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നത്. സിനിമ അവസാനിക്കുന്നിടത്ത് പ്രേക്ഷകനിൽ ഒരു നടുക്കവും സൃഷ്ടിക്കും.  

CHOONDAL Malayalam Short Film

ആദര്‍ശ് സദാനന്ദന്റെ ഛായാഗ്രാഹണവും ചിത്ര സംയോജനവും എടുത്തു പറയേണ്ടതാണ്. ബ്രൈറ്റിലിന്‍ സാബുവാണ് ചിത്രത്തിന് സംഗീതം നല്‍കിയിരിയ്ക്കുന്നത്. അരുണ്‍ ജെയിംസിന്റെതാണ് തിരക്കഥ.  

Your Rating: