Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

അടിപിടി മാറ്റാനും ഫെയ്സ്ബുക്ക്; വിഡിയോ

like

ഇന്നത്തെ തലമുറയിൽ സമൂഹമാധ്യമങ്ങൾ ചെലുത്തുന്ന സ്വാധീനത്തെക്കുറിച്ചാണ് ലൈക് ഷെയര്‍ കമന്റ് എന്ന ഹ്രസ്വചിത്രം പ്രതിപാദിക്കുന്നത്. പുതുമയാർന്ന മേക്കിങ് ശൈലിയും ചിത്രത്തെ വ്യത്യസ്തമാക്കുന്നു.

Like Share Comment - Malayalam short film 2016

ഫിറോസാണ് ചിത്രത്തിന്റെ സംവിധായകന്‍. രണ്ടുകഥാപാത്രങ്ങൾ മാത്രമാണ് ചിത്രത്തിൽ വന്നുപോകുന്നത്. മറ്റുള്ളവരുടെ ചെറിയ ഇഷ്ടങ്ങൾ പോലും മനസ്സിലാക്കാൻ സമയമില്ലാത്ത തിരക്കേറിയ ജീവിതവും തുടർന്ന് ഉണ്ടാകുന്ന വലിയ പ്രശ്നങ്ങളുമൊക്കെ ഈ പതിനൊന്ന് മിനിറ്റിൽ വന്നുപോകുന്നുണ്ട്.

ആഴമേറിയ പ്രമേയമാണ് ചിത്രം കൈകാര്യം ചെയ്യുന്നത്. ദുബായ് ഷോര്‍ട്ട് ഫിലിമില്‍ രണ്ടാം സ്ഥാനവും ഈ ചിത്രം കരസ്ഥമാക്കി.സച്ചിനും അഞ്ജലിയുമാണ് ചിത്രത്തിലെ അഭിനേതാക്കൾ. ഛായാഗ്രഹണം–മുസ്തഫ അബൂബക്കർ. പശ്ചാത്തലസംഗീതം–ജിൻസൺ. 

Your Rating: