Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

മലയാളത്തിൽ നിന്നൊരു ദിനോസർ ചിത്രം; വിഡിയോ

pre

ജുറാസിക് പാർക്ക് സിനിമാ പരമ്പരയിലൂടെ നമ്മെ പേടിപ്പിച്ച ദിനോസറുകൾ മലയാളത്തിലും. ‘പ്രിഹിസ്റ്റൊറിക്’ എന്ന ഹ്രസ്വചിത്രത്തിലാണ് ‘ഭീമൻപല്ലി’കളുടെ വരവ്. ജുറാസിക് പാർക്കിന്റെ കടുത്ത ആരാധകനായ ദേവിദാസ് ആണ് ഈ ചിത്രത്തിന്റെ കഥയും സംവിധാനവും ഛായാഗ്രഹണവും ചിത്രസംയോജനവും നിർവഹിച്ചിരിക്കുന്നത്.

മലയാളത്തിലെ ആദ്യ ദിനോസർ ചിത്രം | PREHISTORIC | Malayalam short film 2016

ദിനോസറുകൾ ജീവിക്കുന്ന ദ്വീപിൽ കുടുങ്ങിപ്പോകുന്ന നാലു പേരുടെ സാഹസിക കഥയാണ് ചിത്രം പറയുന്നത്. സൈമൺ, മനീഷ്, ബിതുൽ, ജിതിൻ എന്നിവരാണ് അഭിനേതാക്കൾ. സാമ്പത്തികപരിമിതിക്കുള്ളിൽ നിന്നുകൊണ്ട് ഗ്രാഫിക്സും മറ്റും സാമാന്യം നന്നായിത്തന്നെ ചിത്രത്തിൽ ഉപയോഗിച്ചിട്ടുണ്ട്. അക്ഷയ് കുമാർ എം.ജെ യാണ് വിഷ്വൽ ഇഫക്ട്സ്. സുനിൽ പുരുഷോത്തമാണ് പശ്ചാത്തല സംഗീതം.

കഥയിലും കഥപറച്ചിലിലും വലിയ അത്ഭുതങ്ങളൊന്നും കരുതിവച്ചിട്ടില്ലെങ്കിലും ദിനോസറുകളെ മികവോടെ സ്ക്രീനിലെത്തിക്കാൻ ദേവിദാസിനും സംഘത്തിനുമായി. 

Your Rating: