Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ഒരു ലൈവ് റിയലിസ്റ്റിക്ക് പ്രൊപ്പോസൽ

yes

യൂട്യൂബിൽ ശ്രദ്ധനേടി യേസ് എന്ന ഹ്വസ്വചിത്രം. ക്രിഡോക്സ് ടാക്കീസിന്റെ ബാനറിൽ അഖിൽ ജോസഫ് സംവിധാനം ചെയ്ത ചിത്രത്തിൻ്റെ തിരക്കഥ ജസ്റ്റിൻ മാത്യുവിന്റേതാണ്.. ബിബിൻ മാത്യു പാറയിലാണ് നിർമാണം.

YES - Malayalam Valentines day Short Film (HD) by Credox Talkies

അജിത്ത് എന്ന യുവാവിന്റെ ജീവിതത്തിലെ 15 മിനിറ്റുകളാണ് ഈ ചിത്രം പറയുന്നത്. പ്രണയം തോന്നിയ പെൺകുട്ടിയോട് അത് തുറന്നു പറയുമ്പോൾ ഉണ്ടാകുന്ന സംഭവവികാസകൾ സിംഗിൽ ഷോട്ടിൽ വിവരിക്കുന്നു എന്ന പ്രത്യേകതയുമുണ്ട്.

കാഞ്ഞിരപ്പള്ളി അമൽ ജ്യോതി കോളേജിലെ വിദ്യാർഥികളാണ് ചിത്രം അണിയിച്ചൊരുക്കിയത്. ക്യാമറ കാഴ്ചകൾക്ക് പ്രാധാന്യം നൽകിയ ഈ ചിത്രം, 4 ദിവസങ്ങൾ കൊണ്ട് 52000 പേർ കണ്ടു കഴിഞ്ഞു.

3 ഗാനങ്ങളുള്ള ചിത്രത്തിൽ , നിഖിൽ തോമസ്, ആൽവിൻ രാജു, റ്റിറ്റോ പി തങ്കച്ചൻ , എന്നിവരുടെ വരികൾക്ക് ഈണം പകർന്നിരിക്കുന്നത് ജോയൽ ജോൺസാണ്.അനന്ദു ജി കൃഷ്ണ ക്യാമറയും അജ്മൽ സാബു എഡിറ്റിംഗും നിർവ്വഹിച്ചിരിക്കുന്നു. അൻവിൻ ജോൺസൻ, ശുശാന്ത് നൈനാൻ കോശി, നിഖിൽ സാഖ്, ജീവൻ ജോർജ് , വെറോനൈസ് പിജി എന്നിവരാണ് മുഖ്യ വേഷങ്ങൾ കൈകാര്യം ചെയ്തിരിക്കുന്നത്. ശ്യാം, സച്ചിൻ, ജോതിൻ, അശ്വീൻ , ജിയോ, ഗോവിന്ദ് ആൽഫി എന്നിവരും അണിയറയിൽ പ്രവർത്തിച്ചിരിക്കുന്നു.