Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ഒന്നു ടേൺ ചെയ്യൂ, ഈ ഹ്രസ്വചിത്രം കാണാൻ

your-turn

നമ്മൾ ശ്രദ്ധിക്കാതെ പോകുന്ന ഒരുപാട് നല്ല ഹ്രസ്വചിത്രങ്ങള്‍ ഉണ്ട്. എന്നാൽ യുവർ ടേൺ എന്ന ഹ്രസ്വചിത്രം നിങ്ങൾ തീർച്ചയായും കണ്ടിരിക്കേണ്ട ഒന്നാണ്. ജീവിതത്തിൽ നമ്മൾ ശ്രദ്ധിക്കാതെ പോകുന്ന ചില കാര്യങ്ങൾ കൊണ്ട് സംഭവിച്ചേക്കാവുന്ന വലിയ ദുരന്തങ്ങളുടെ ഓർപ്പെടുത്തലാണ് ഈ കൊച്ചുചിത്രം.

YOUR TURN - Malayalam Short Film (With Eng Sub/T) | Social Awareness Movie

യുവാക്കൾക്കിടയിലെ മദ്യാസക്തിയും വാഹനം ഉപയോഗിക്കുന്നതിലെ അമിതവേഗതയുമായാണ് ഈ ചിത്രം കൈകാര്യം ചെയ്യുന്നത്. കിരൺ ജോസിയാണ് ചിത്രം തിരക്കഥ എഴുതി സംവിധാനം ചെയ്തിരിക്കുന്നത്. കിരണും ജോയല്‍ കോശി തോമസും താരങ്ങളായി എത്തുന്നു.

നടൻ കുഞ്ചാക്കോ ബോബൻ അടക്കമുള്ള താരങ്ങൾ ഈ ചിത്രത്തെ പ്രശംസിച്ച് രംഗത്തെത്തിയിരുന്നു. നവിൻ പോൾ ആണ് ഛായാഗ്രഹണം. സംഗീതവും പശ്ചാത്തലസംഗീതവും നിർവഹിച്ചിരിക്കുന്നത് മിലൻ ജോൺ. 

Your Rating: