Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ശ്രദ്ധ കപൂറിന്റെ പേരില്‍ ഫറാന്റെയും ആദിത്യയുടെയും ഇടയില്‍ വഴക്ക്

sradha-aditya

കാമുകിയുടെ പേരിൽ വഴക്കുണ്ടാക്കി ബോളിവുഡ് താരങ്ങളായ ഫറാൻ അക്തറും ആദിത്യ റോയ് കപൂറും. നടി ശ്രദ്ധ കപൂറിന്റെ പേരിലാണ് ഇരുവരും തമ്മിൽ വാക്കുതർക്കമുണ്ടായതെന്ന് ബോളിവുഡ് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. 

ആഷിക്കി 2 എന്ന ചിത്രത്തിലൂടെ പ്രേക്ഷകരുടെ പ്രിയജോഡികളായി മാറിയവരാണ് ആദിത്യയും ശ്രദ്ധയും. ഈ സിനിമയുടെ ലൊക്കേഷനിടെ ഇരുവരും പ്രണയത്തിലുമായി. എന്നാൽ പിന്നീട് ഈ ബന്ധത്തിന് വിള്ളലുണ്ടാകുകയും റോക്ക് ഓൺ 2വിന്റെ ലൊക്കേഷനിടെ നടൻ ഫറാൻ അക്തറുമായി ശ്രദ്ധ പ്രണയത്തിലാകുകയും ചെയ്തു. എന്നാൽ ശ്രദ്ധയുടെ പിതാവ് ശക്തി കപൂർ ഈ ബന്ധത്തെ എതിർക്കുകയും അതിനെ തുടർന്ന് ഇരുവരും പിരിഞ്ഞെന്നും വാർത്ത വന്നു.

അതിന് ശേഷം ഓക്കെ കൺമണിയുടെ റീമേയ്ക്കായ ഓകെ ജാനുവിൽ ആദിത്യയും ശ്രദ്ധയും വീണ്ടും ഒന്നിക്കുകയും പഴയ പ്രണയം വീണ്ടും ആരംഭിക്കുകയുമായിരുന്നു. എന്നാൽ ഈ ബന്ധം ഫറാന്‍ അക്തറിന് താൽപര്യമില്ലാത്തതാണ് പുതിയ വിവാദങ്ങൾക്ക് തുടക്കം. മഹേഷ് ഭട്ട് നടത്തിയ ഒരു പാർട്ടിക്കിടെ ഇതിനെച്ചൊല്ലി ഫറാനും ആദിത്യയും വഴക്കുണ്ടാക്കിയെന്നാണ് പുതിയ വാർത്ത.

വഴക്ക് മുറുകിയപ്പോൾ ശ്രദ്ധ തന്നെ ഇരുവരുടെയും ഇടയിൽ എത്തി രംഗം ശാന്തമാക്കുകയായിരുന്നുവെന്നാണ് റിപ്പോർട്ട്. സംഭവത്തിന് ശേഷം ശ്രദ്ധ കാമുകൻ ആദിത്യയ്ക്കൊപ്പം ഫറാൻ അക്തറെ വീട്ടിൽ ചെന്ന് കാണുകയും കാര്യങ്ങൾ ഒത്തുതീർപ്പാക്കിയെന്നും ബിടൗൺ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.

Your Rating: