Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ബിക്കിനിയില്‍ വീണ്ടും ഞെട്ടിച്ച് നവ്യ നവേലി

navya-naveli

ബോളിവുഡ് താരങ്ങളുടെ മക്കളിലും കൊച്ചുമക്കളിലും ഏറ്റവുമധികം ആരാധകരുള്ള താരമാണ് നവ്യ നവേലി. ബച്ചൻ കുടുംബത്തിലെ യുവറാണി. ബച്ചന്‍ കുടുംബത്തിലെ മൂന്നാം തലമുറയിലെ ഏറ്റവും പ്രശസ്തയായ പെണ്‍കുട്ടി നവ്യ നവേലി നന്ദയാണ്. അമിതാഭ് ബച്ചന്റെ മകള്‍ ശ്വേത ബച്ചന്‍ നന്ദയുടെ മകളാണ് നവ്യ.

നവ്യയുടെ ഗ്ലാമർ ചിത്രങ്ങൾ ഇന്റർനെറ്റിൽ പ്രത്യക്ഷപ്പെട്ടാൽ ഉടൻ തന്നെ അത് തരംഗമാകും. നവ്യയുടെ ബിക്കിനി ചിത്രമാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയിലാകെ പ്രചരിക്കുന്നത്.

navya-naveli

നവ്യയുടെ ഇന്‍സ്റ്റഗ്രാം പ്രൊഫൈലില്‍ ഷെയര്‍ ചെയ്ത ചിത്രമാണിത്. നേരത്തെ ഷാരൂഖ് ഖാന്റെ മകന്‍ ആര്യന്‍ ഖാനും നവ്യയും ഒന്നിച്ചുള്ള ചിത്രങ്ങളും ഇവരുടേതെന്ന് പറയപ്പെടുന്ന വിഡിയോ ദൃശ്യങ്ങളും ഏറെ വിവാദങ്ങളുണ്ടാക്കിയിരുന്നു. ലണ്ടനിലെ സെവനോക്‌സ് സ്‌കൂളില്‍ സഹപാഠികളാണ് ആര്യനും നവ്യയും.

navya-naveli-infashion-show

സൗന്ദര്യത്തിനൊപ്പം അഭിനയപാരമ്പര്യവും കിട്ടിയിട്ടുള്ള നവ്യ ബോളിവുഡിൽ ചുവടുവയ്ക്കുമോ എന്നതാണ് ബി ടൗണിലെ പുതിയ ചർച്ച. പ്രശസ്ത നടൻ രാജ് കപൂറിന്റെ ചെറുമകൾ എന്ന പാരമ്പര്യവും നവ്യക്കുണ്ട്.

navya-naveli-2