Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ഫെയ്സ്ബുക്കും തമന്നയെ ചതിച്ചോ?

baahubali-stocker

ഫെയ്സ്ബുക്കിൽ ബാഹുബലി സ്റ്റിക്കേർസ് തരംഗമാകുകയാണ്. കട്ടപ്പയെയും ബാഹുബലിയെയയും ഭല്ലാലദേവയെയും പ്രേക്ഷകർ കമന്റുകളായി പോസ്റ്റ് ചെയ്യുന്നു. ശിവഗാമിയും കാലകേയനും നാസർ അവതരിപ്പിച്ച ബിജലദേവൻ വരെ സ്റ്റിക്കറിലുണ്ട്. അവിടെയും തമന്നയുടെ അവന്തികയെ ഒഴിവാക്കിയിരിക്കുന്നു.

ബാഹുബലി 2വിൽ തമന്നയുടെ കഥാപാത്രമായ അവന്തികയ്ക്ക് വേണ്ടത്ര പ്രാധാന്യം കൊടുത്തില്ലെന്ന് ചൂണ്ടിക്കാട്ടി ചർച്ചകൾ നടന്നിരുന്നു. തമന്നയും വിഷയത്തിൽ പ്രതികരണവുമായി എത്തി. മാത്രമല്ല നടിക്കെതിരെ ട്രോളന്മാരും രംഗത്തെത്തിയിരുന്നു.

ഇപ്പോഴിതാ ഫെയ്സ്ബുക്കിൽ നിന്നും തമന്നയെ നീക്കം ചെയ്തിരിക്കുന്നു. ഫെയ്സ്ബുക്കിൽ ഇതാദ്യമായാണ് ഒരു ഇന്ത്യൻ സിനിമയുടെ സ്റ്റിക്കർ ഇടംപിടിക്കുന്നത്. അവിടെയും ബാഹുബലി ചരിത്രം സൃഷ്ടിച്ചു.