Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ആരാധകരെ ഞെട്ടിച്ച്, ദംഗൽ നായികയുടെ ചൂടൻ ഫോട്ടോഷൂട്ട്

fathima-sana-hot-photshoot

ഗോദയിലിറങ്ങി സ്വർണം കൊയ്ത സഹോദരിമാരുടെ കഥ പറഞ്ഞ ആമിർ ഖാൻ ചിത്രമായിരുന്നു ദംഗൽ. ചിത്രം കണ്ടിറങ്ങിയപ്പോൾ മനസിൽ കയറിക്കൂടിയത് ആമിറും ആ കഥയും മാത്രമല്ല സിനിമയിലെ നായികയായ ഒരു പെൺകുട്ടിയും കൂടിയാണ്. ഫാത്തിമ സന ഷെയ്ഖ്. അത്രയ്ക്കു കിടിലൻ ലുക്കും അഭിനയവുമായിരുന്നു ഈ നടി. താരത്തിന്റെ പുതിയ ചിത്രത്തിനായി നമ്മൾ കാത്തിരിക്കുകയുമാണ്. ഇതിനിടയിൽ സോഷ്യൽ മീഡിയയിലും ഇന്റർനെറ്റിലും തരംഗമാകുകയാണ് സനയുടെ ചൂടൻ ചിത്രങ്ങൾ. ഫോട്ടോഷൂട്ടിൽ താരം സൂപ്പർ ഹോട്ട് ആണ്.  സത്യത്തിൽ ഈ ലുക്ക് എല്ലാവരേയും ഞെട്ടിച്ചു.

ചിത്രങ്ങൾ‌ ഇൻസ്റ്റഗ്രാമിൽ ഷെയർ ചെയ്തതിനു പിന്നാലെ വൈറലവുമായി. അതോടെ നിരവധി വിമർശനങ്ങളും നേരിടേണ്ടി വന്നു താരം. ആ വാദങ്ങൾ ഇനിയും അടങ്ങിയിട്ടില്ലെങ്കിലും ഫാത്തിമ സന അതീവ സുന്ദരിയാണന്ന് തെളിയിക്കുന്നു ഈ ചിത്രങ്ങൾ. കറുപ്പ് നിറത്തിലുള്ള സ്വിം സ്യൂട്ട് അണിഞ്ഞ് കടൽത്തീരത്തിരിയ്ക്കുന്ന സന ബോളിവുഡിലെ ഏതൊരു സുന്ദരിയോടും കിടപിടിക്കും. 

ദംഗലിലെ ഫാത്തിമയുടെ പ്രകടനം ആമിർ ഖാൻ വരെ പ്രശംസിച്ചിരുന്നു. ഗുസ്തി താരം ഗീത ഫോഗട്ടിന്റെ വേഷമാണ് സിനിമയിൽ ഫാത്തിമ സന അവതരിപ്പിച്ചത്.