Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ഇൻസ്റ്റാഗ്രാമിൽ അർദ്ധനഗ്നയായി; ബോളിവുഡ് നടിക്കെതിരെ വിമർശനം

isha-2

ഇന്‍സ്റ്റഗ്രാമിലൂടെ ടോപ്‌ലെസ് ചിത്രങ്ങള്‍ പങ്കുവെച്ച് ബോളിവുഡ് സുന്ദരി ഇഷ ഗുപ്ത. 'എല്ലാ കണ്ണുകളും നിങ്ങളിലാണ്' എന്ന അടിക്കുറിപ്പോടെയാണ് ഇഷ ചിത്രങ്ങള്‍ പങ്കുവെച്ചിരിക്കുന്നത്. പങ്കുവെച്ച് നിമിഷങ്ങള്‍ക്കുള്ളില്‍ പതിനായിരക്കണക്കിന് ആളുകളാണ് ചിത്രങ്ങൾ കണ്ടത്.

isha

എന്നാല്‍ ചിത്രത്തിനെതിരെ ചിലർ രൂക്ഷ വിമര്‍ശനവുമായി എത്തി. നടിയുടെ ചിത്രങ്ങൾ അതിരുവിട്ടുപോയെന്നാണ് കൂടുതൽപേരുടെയും അഭിപ്രായം. പുതിയ സിനിമയുടെ പ്രചരണത്തിന് വേണ്ടിയുടെ നടിയുടെ തരംതാഴ്ന്ന പ്രവർത്തിയാണിതെന്നും മറ്റുചിലര്‍ പറയുന്നു. മിലന്‍ ലുത്രിയ സംവിധാനം ചെയ്യുന്ന ബാദ്ഷാഹോ എന്ന ചിത്രമാണ് ഇഷയുടേതായി ഇനി പുറത്തിറങ്ങാനിരിക്കുന്നത്. ചിത്രം സെപ്റ്റംബര്‍ ആദ്യവാരം റിലീസ് ചെയ്യും.

േവശ്യയെന്നു വിളിച്ചതിനു പുറമെ ഇഷയെ നാണമില്ലാത്തവളെന്നും ചിലർ വിളിച്ചു. ഇഷ ഇത്തരത്തിൽ പ്രത്യക്ഷപ്പെടുന്നതിലൂടെ ഇന്ത്യൻ സംസ്കാരത്തെയാണ് തകർക്കുന്നതെന്നും കമന്റുകൾ ഉയർന്നു.

പണത്തിനും പ്രശസ്തിക്കും വേണ്ടിയാണ് ഇഷ നഗ്നയായതെന്നും നീലചിത്രനായികയാവാൻ താൽപര്യമുണ്ടോയെന്നും ചിലർ പറഞ്ഞു. എന്തായാലും ഇതെല്ലാം കേട്ട് മിണ്ടാതിരിക്കാൻ ഇഷയെ കിട്ടില്ല. കളിയാക്കിയവർക്കും കുറ്റപ്പെ‌ടുത്തിയവർക്കും ഇഷ കുറിക്കുകൊള്ളുന്ന മറുപടി തന്നെയാണ് നൽകിയത്. 'നാണക്കേട്' എന്ന വാക്ക് ഡിക്ഷ്ണറിയിൽ നിന്നും നീക്കം ചെയ്യേണ്ടതാണ് എന്നാണു തനിക്കു തോന്നുന്നത് എന്നാണ് ഇതിനെല്ലാം ഇഷ മറുപടി നൽകിയത്. കമന്റുകൾ എല്ലാം നടി നീക്കം ചെയ്തു.