Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ഓവിയയുമായുള്ള വിവാഹം; പ്രതികരണവുമായി ചിമ്പു

simbu-oviya

ബിഗ്ബോസ് റിയാലിറ്റി ഷോയിൽ നിന്നും പുറത്തായ മലയാളി നടി ഓവിയയ്ക്ക് തുടക്കം മുതൽ പിന്തുണ നൽകിയ താരങ്ങളിലൊരാളാണ് ചിമ്പു. ഓവിയ പുറത്തായപ്പോൾ നടിക്ക് വിവാഹാഭ്യർത്ഥനയുമായി താരം രംഗത്തെത്തിയെന്ന് തമിഴകത്ത് വാർത്ത വന്നു.

എസ്ടിആർ എന്ന ട്വിറ്റർ അക്കൗണ്ട് വഴിയാണ് ട്വീറ്റ് െചയ്തത്. എന്നാൽ സംഭവം നിഷേധിച്ച് ചിമ്പു തന്നെ രംഗത്തെത്തി. വേരിഫൈഡ് ട്വിറ്റർ അക്കൗണ്ടിന്റെ സ്ക്രീൻഷോട്ട് ആയാണ് ട്വീറ്റ് പ്രചരിച്ചത്.

str-tweet.jpg.image.784.410

ദൈവാനുഗ്രഹമുള്ള, ധൈര്യശാലിയായ പെണ്‍കുട്ടിയാണ് ഓവിയ എന്നും ഓവിയെ വിവാഹം കഴിക്കാന്‍ താന്‍ തയ്യാറാണ് എന്നുമാണ് ട്വീറ്റിലുണ്ടായിരുന്നത്. ആളുകൾ റീട്വീറ്റ് ചെയ്തതോടെ സംഭവം വൈറലായി.

എന്നാൽ ഇതൊരു വ്യാജട്വീറ്റ് ആയിരുന്നു. വിഷയത്തിൽ രൂക്ഷപ്രതികരണവുമായി ചിമ്പു തന്നെ രംഗത്തെത്തി. ഈ വ്യാജട്വീറ്റിന് പിന്നിൽ ആരാണെന്ന് അറിയാമെന്നും ഇത് അവസാന മുന്നറിയിപ്പ് ആണെന്നും ചിമ്പു പറഞ്ഞു. 

പേര് ചീത്തയാക്കാന്‍ ശ്രമിക്കുന്ന ഇത്തരം അനുഭവങ്ങള്‍ എനിക്ക് പുതുമയുള്ളതല്ല. അത്തരം സാഹചര്യങ്ങളിലൂടെ എല്ലാം കടന്ന് വന്നതാണ്. പക്ഷെ ഈ ട്വീറ്റ് വേദനിപ്പിയ്ക്കുന്നു– ചിമ്പു പറഞ്ഞു.