Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ശിവയും അജിത്തും വീണ്ടും ഒന്നിക്കുന്നു

siva-ajith

സിരുത്തൈ ശിവയും തല അജിത്തും വീണ്ടും ഒന്നിക്കുന്നുവെന്ന് കോളിവുഡിൽ നിന്നും റിപ്പോർട്ട്. വീരം, വേതാളം, വിവേകം എന്നീ ചിത്രങ്ങള്‍ക്ക് ശേഷം ഇരുവരും ഒന്നിക്കുന്ന നാലാമത്തെ ചിത്രം കൂടിയാണിത്. വിവേകം സിനിമയ്ക്ക് ശേഷം അജിത്ത് ഇതുവരെ മറ്റൊരു ചിത്രത്തിൽ കരാ‍ർ ഒപ്പിട്ടിട്ടില്ല. പുതിയ പ്രോജക്ടുമായി ബന്ധപ്പെട്ട് ഔദ്യോഗിക സ്ഥിരീകരണം ഉണ്ടായിട്ടില്ല.

വീരവും വേതാളവും ബോക്സ്ഓഫീസിൽ മികച്ച പ്രകടനം കാഴ്ചവച്ചിരുന്നു. വീരം 130 കോടിയും വേതാളം 126‌ കോടിയും കലക്ഷൻ നേടിയിരുന്നു.

അതേസമയം വിവേകത്തിന് സമ്മിശ്രപ്രതികരണമാണ് തിയറ്ററുകളിൽ നിന്നും ലഭിക്കുന്നത്. ചിത്രം ആദ്യദിനം തന്നെ ബോക്സ്ഓഫീസിൽ റെക്കോർഡുകൾ സൃഷ്ടിച്ച് കഴിഞ്ഞു. തമിഴ്നാട്ടിൽ നിന്നുമാത്രം 22 കോടിയാണ് സിനിമയുടെ ആദ്യദിനകലക്ഷൻ. കേരളത്തിൽ നിന്നും ചിത്രം 2 കോടി 87 ലക്ഷം വാരി.