Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

കെആർകെയുടെ ട്വിറ്റർ അക്കൗണ്ട് ആമിർ പൂട്ടിച്ചു

kamaal-aamir

ആമിർ ഖാന്‍ നിർമിച്ച് ദീപാവലി റിലീസ് ആയി എത്തിയ സീക്രട്ട് സൂപ്പർസ്റ്റാർ എന്ന സിനിമയുടെ സസ്പെൻസ് വെളിപ്പെടുത്തിയ കെആർകെയുടെ ട്വിറ്റർ അക്കൗണ്ട് പൂട്ടി. ട്വിറ്റർ അധികൃതർ തന്നെയാണ് ഇതിനായി മുൻകൈ എടുത്തത്.

ബോളിവുഡ് സിനിമകളെ കീറിമുറിക്കുകയും താരങ്ങളെ അസഭ്യം പറയുകയുമാണ് കെആർകെയുടെ സ്ഥിരം ജോലി. മലയാളത്തിൽ മമ്മൂട്ടിയ്ക്കും മോഹൻലാലിനുമെതിരെയും കെആര്‍കെ ട്വിറ്ററിലൂടെ അസഭ്യം പറഞ്ഞിരുന്നു.

എന്നാൽ ആമിറിനെതിരെ തിരഞ്ഞപ്പോൾ കളികാര്യമായി. ആമിറിന്റെ ഏറ്റവും പുതിയ ചിത്രം സീക്രട്ട് സൂപ്പർ സ്റ്റാർ നിരൂപകർക്കിടയിലും മികച്ച അഭിപ്രായമാണ് നേടുന്നത്. എന്നാൽ സിനിമ മോശമാണെന്ന് നിരൂപണം എഴുതുകയും സിനിമയുടെ പ്രധാനക്ലൈമാക്സ് വരെ കെആർകെ ട്വിറ്ററിലൂടെ വെളിപ്പെടുത്തുകയും ചെയ്തു.

ഇതോടെ ആമിർ നിയമപരമായിമുന്നോട്ട് നീങ്ങുകയായിരുന്നു. നിലവിൽ കെആർകെ ബോക്സ് ഓഫീസ് എന്നൊരു അക്കൗണ്ട് മാത്രമാണ് നിലവിലുള്ളത്. ഇത് ഭീഷണിയാണെന്നും ഒരു മുന്നറിയിപ്പും നൽകാതെയാണ് തന്റെ അക്കൗണ്ട് പൂട്ടിയതെന്നും ഈ അക്കൗണ്ടിലൂടെ കമാൽ ട്വീറ്റ് ചെയ്തു.