Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

കരിഷ്മ കപൂര്‍ വീണ്ടും വിവാഹിതയാകുന്നു

karshma-sandheep കരിഷ്മ, സന്ദീപ്

ബോളിവുഡ് നടി കരിഷ്മ കപൂര്‍ വീണ്ടും വിവാഹിതയാകുന്നുവെന്ന് റിപ്പോര്‍ട്ടുകള്‍. മുംബൈയിലെ പ്രമുഖ വ്യവസായിയായ സന്ദീപ് തോഷ്‌നിവാളാണ് വരന്‍. മുന്‍ ഭര്‍ത്താവ് സഞ്ജയ് കപൂറില്‍ നിന്നും അകന്ന ശേഷം സന്ദീപായിരുന്നു കരിഷ്മയുടെ പുതിയ സുഹൃത്ത്. സന്ദീപിന്റെയും രണ്ടാം വിവാഹമാണ്. കഴിഞ്ഞ ദിവസമാണ് ആദ്യഭാര്യയിൽ നിന്നും സന്ദീപ് നിയമപരമായി വിവാഹമോചനം നേടിയത്.

സന്ദീപ് വിവാഹമോചിതനായതോടെ ഇരുവരുടെയും വിവാഹം ഉടനുണ്ടാകുമെന്നാണ് റിപ്പോർട്ട്. അതേസമയം വിവാഹതീയതി സംബന്ധിച്ച് ഔദ്യോഗിക അറിയിപ്പുകളൊന്നും താരകുടുംബം ഇതുവരെ പുറത്തുവിട്ടിട്ടില്ല. കഴിഞ്ഞ മൂന്നുവർഷമായി ഇരുവരും പ്രണയത്തിലായിരുന്നു.

2003ൽ അഭിഷേക് ബച്ചനുമായുള്ള പ്രണയബന്ധം തകര്‍ന്ന ശേഷമാണ് ശേഷമാണ് കരിഷ്മ സഞ്ജയ് കപൂറിനെ വിവാഹം ചെയ്തത്. 2014-ല്‍ കരിഷ്മ ഭര്‍ത്താവിനെതിരെ സ്ത്രീപീഡനക്കേസ് ഫയല്‍ ചെയ്തു. തുടര്‍ന്ന് 2016 ൽ കോടതി ഇരുവര്‍ക്കും വിവാഹമോചനം അനുവദിച്ചത്. 

സ്വത്തിന്റെ പേരിൽ ആരംഭിച്ച തർക്കമായിരുന്നു ഇരുവരുടെയും വിവാഹമോചനത്തിൽ ചെന്ന് അവസാനിച്ചത്. പ്രശ്നങ്ങൾ പരിഹരിക്കാൻ കരിഷ്മ പലകുറി ശ്രമിച്ചെങ്കിലും ഫലം കണ്ടെത്തിയില്ല.