Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ഈ മോഹൻലാൽ ലുക്ക് ഒടിയന്റേതല്ല

lal-casanova സമൂഹമാധ്യമങ്ങളിൽ പ്രചരിച്ച ചിത്രം

ഒടിയൻ സിനിമയ്ക്ക് വേണ്ടി അതിഗംഭീര മേയ്ക്ക്ഓവറുമായി മോഹൻലാല്‍ എത്തുന്നുവെന്ന് റിപ്പോർട്ട് ഉണ്ടായിരുന്നു. ചിത്രത്തിന്റെ മോഷൻ പോസ്റ്ററിലെ ലുക്കിൽ മീശയില്ലാതെ മുപ്പതുകാരനായ മാണിക്യനായാണ് മോഹൻലാൽ ചിത്രത്തിന്റെ 3–ാം ഷെഡ്യൂളിൽ എത്തുന്ന‌ത്. ഇതിന് പിന്നാലെ ഒടിയൻ ലുക്കെന്ന രീതിയിൽ മോഹൻലാലിന്റെ ഒരു ചിത്രവും സമൂഹമാധ്യമങ്ങളിലൂടെ പുറത്തുവന്നിരുന്നു.

നീല ടിഷർട്ട് ധരിച്ചുള്ള ചിത്രമാണ് മോഹന്‍ലാലിന്റെ മേയ്ക്ക്ഓവർ ചിത്രമായി സമൂഹമാധ്യമങ്ങൾ ഏറ്റെടുത്തത്. എന്നാൽ ഇത് കാസനോവ എന്ന സിനിമയിലെ മോഹൻലാലിന്റെ ചിത്രമാണ്. 

സിനിമയുടെ മൂന്നാമത്തെ ഷെഡ്യൂൾ കഴിഞ്ഞ ദിവസം തുടങ്ങിയെന്നും ക്യൂട്ട് ലുക്കിൽ ലാലേട്ടൻ ഡിസംബർ അഞ്ചാം ‌തിയതി ചിത്രത്തിൽ ജോയിൻ ചെയ്യുമെന്നും സംവിധായകൻ ശ്രീകുമാർ മേനോൻ ട്വിറ്ററിൽ പറഞ്ഞു.