Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

പിറന്നാൾ ആശംസകൾ തങ്കമേ; നയൻസിനോട് വിഘ്നേശ്

nayanthara-vignesh

തെന്നിന്ത്യയിലെ താരറാണി നയൻതാരയുടെ പിറന്നാൾ ദിനമാണിന്ന്. സമൂഹമാധ്യമങ്ങളിലൂടെ നിരവധി ആളുകൾ താരത്തിന് പിറന്നാൾ ആശംസകൾ നേർന്നിരുന്നു. എന്നാൽ ഏവരും കാത്തിരുന്നത് വിഘ്നേശ് ശിവന്റെ പിറന്നാൾ സന്ദേശത്തിന് വേണ്ടിയായിരുന്നു. ആരാധകര്‍ മനസ്സില്‍ കരുതിയത് പോലെ പ്രണയാതുരമായ സന്ദേശമാണ് നയൻതാരയ്ക്കായി വിഘ്നേശ് നൽകിയത്.

‘എന്നെ സ്വാധീനിച്ച പെൺകുട്ടിക്ക് പിറന്നാൾ ആശംസകൾ. ശക്തയാവുക, സുന്ദരിയായിരിക്കുക. ഇനിയും അതിശയകരമായ കഥകള്‍ സൃഷ്ടിച്ചു കൊണ്ട് നയന്‍താര എന്താണെന്ന് തെളിയിച്ചുകൊണ്ടേയിരിക്കുക, എന്നും നിന്നെക്കുറിച്ച് അഭിമാനിക്കുന്നു. ഒരുപാട് സ്‌നേഹം, എന്റെ തങ്കമേ നിന്നെ ഞാൻ ബഹുമാനിക്കുന്നു.’–വിഘ്നേശ് ട്വിറ്ററിൽ കുറിച്ചു.

നയൻതാരയും സംവിധായകൻ വിഘ്നേഷ് ശിവനും പ്രണയത്തിലാണെന്ന വാർത്തകൾ കേൾക്കാൻ തുടങ്ങിയിട്ട് നാളുകൾ കുറച്ചായി. നേരത്തെ ഒരു മാധ്യമത്തിനു നൽകിയ അഭിമുഖത്തിനിടെ നയൻതാരയും താനും തമ്മിലുള്ള ബന്ധത്തെക്കുറിച്ച് വിഘ്നേഷ് പറഞ്ഞിരുന്നു. നയൻതാരയുമായി തനിക്കുള്ള ബന്ധം തീർത്തും സ്വകാര്യമായ കാര്യമാണെന്നും അതു പങ്കുവക്കുന്നതിനോടു താൽപര്യം ഇല്ലെന്നുമായിരുന്നു അന്നു പറഞ്ഞിരുന്നത്.  ഇരുവരും രഹസ്യ വിവാഹത്തിനൊരുങ്ങുന്നുവെന്ന വാര്‍ത്തയും സജീവമായിരുന്നു.

2016ലെ സൈമാ അവാർഡ്സിനായി ഒന്നിച്ചു വന്നപ്പോഴാണ് നയൻസിനെയും വിഘ്നേഷിനെയും ക്യാമറക്കണ്ണുകൾ ശ്രദ്ധിക്കുന്നത്. അന്നുതൊട്ടുതന്നെ നയൻതാര വിഘ്നേഷുമായി പ്രണയത്തിലാണെന്നു പരന്നിരുന്നു. അന്ന് പുരസ്കാരം വാങ്ങിയതിനുശേഷം ഇരുവരും പരസ്പരം നൽകുന്ന പിന്തുണയ്ക്കും ധൈര്യത്തിനും നന്ദി പറയുകയും ചെയ്തിരുന്നു.