Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

പ്രിയ വാരിയർ തരംഗം; അഡാറ് ലൗ തെലുങ്ക് പതിപ്പിന് കോടികൾ?

Omar-Lulu-Priya

ഒമർ ലുലു സംവിധാനം ചെയ്യുന്ന ഒരു അഡാറ് ലൗവിനെക്കുറിച്ചാണ് ഇന്ത്യ മുഴുവൻ ചർച്ച ചെയ്യുന്നത്. സിനിമയിലെ മാണിക്യ മലരായി എന്ന ഗാനവും അതിലെ നായിക പ്രിയ വാരിയറും ഇന്റർനെറ്റിലെ സൂപ്പർതാരങ്ങളായി മാറി.

മോളിവുഡും കോളിവുഡും ടോളിവുഡും കടന്ന് ബോളിവുഡ് വരെയെത്തി ഇവരുടെ പ്രശസ്തി. ഈ ഒരൊറ്റ ഗാനത്തിലൂടെ ഇൻസ്റ്റഗ്രാമിൽ പ്രിയയ്ക്ക് ലഭിച്ചത് 37 ലക്ഷം ഫോളോവേർസ്. ഗാനം കണ്ടത് 2 കോടിക്ക് മുകളിൽ ആളുകൾ.

ഇപ്പോള്‍ സിനിമയുടെ മൊഴിമാറ്റ പതിപ്പിനായി നിര്‍മാതാക്കളുടെ പിടിവലിയാണ്. സിനിമയുടെ തമിഴ്, തെലുങ്ക് മൊഴിമാറ്റത്തിനായി പ്രമുഖ കമ്പനികൾ അഡാറ് ലൗവിന്റെ നിർമാതാവിനെ സമീപിച്ചെന്നാണ് റിപ്പോർട്ട്. 

ഏകദേശം രണ്ടുകോടി രൂപയാണ് തെലുങ്ക് ഡബ്ബിങ് അവകാശത്തിന് പറയുന്നതെന്നും കേൾക്കുന്നു. പുതുമുഖങ്ങളെ അണിനിരത്തി ഒമർ ലുലു സംവിധാനം ചെയ്യുന്ന ചിത്രം നിർമിക്കുന്നത് ഔസേപ്പച്ചൻ വാളക്കുഴിയാണ്. ദിലീപ് ചിത്രം കിങ് ലയറിന്റെ നിർമാതാവും ഔസേപ്പച്ചൻ ആയിരുന്നു.