Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

വീണ്ടും ഗ്ലാമറസ്സാകാൻ റായി ലക്ഷ്മി

Raai Laxmi

തമിഴിലും മലയാളത്തിലും പുറമെ ബോളിവുഡിലും തന്റെ സാന്നിധ്യം  അറിയിച്ച നടിയാണ് റായി ലക്ഷ്മി. അഭിനയത്തേക്കാളുപരി ശരീര സൗന്ദര്യം കൊണ്ട് മാത്രമാണ് ഇവിടെ വരെ എത്തിയതെന്നും പലരും പല വാഗ്ദാനങ്ങള്‍ നല്‍കി തന്നെ വഞ്ചിച്ചിട്ടുണ്ടെന്നും റായി ലക്ഷ്മി ഈ അടുത്തിടെ അഭിമുഖത്തിൽ വെളിപ്പെടുത്തുകയുണ്ടായി. 

raaai

പലരും ശരീരത്തിന്റെ വലിപ്പവും നിറവും പറഞ്ഞ് കളിയാക്കുകയും തുറിച്ച് നോക്കുകയും ചെയ്തിട്ടുണ്ട്. ഇതേ കാരണത്താല്‍ ഏറെപ്പേര്‍ സ്‌നേഹിക്കുകയും ചെയ്തു. അതുകൊണ്ട് സുന്ദരമായ ശരീരം വേദനിപ്പിച്ചിട്ടില്ല. ശരീരത്തിന്റെ വലിപ്പം അസ്വസ്ഥമാക്കിയിട്ടില്ല. അഭിനയത്തേക്കാളുപരി ശരീര സൗന്ദര്യം കൊണ്ട് മാത്രമാണ് ഇവിടെവരെ എത്തിയത്.അക്കാര്യത്തെ കുറിച്ച് ഉത്തമ ബോധ്യമുണ്ട്. അതുകൊണ്ട് പലരും പല വാഗ്ദാനങ്ങള്‍ നല്‍കി തന്നെ വഞ്ചിച്ചിട്ടുണ്ട്.– റായി ലക്ഷ്മി പറയുന്നു.

സിനിമയിൽ പലരും അവരുടെ സ്വകാര്യ ജീവിതത്തിൽ  അപരിചതരോടൊപ്പം കഴിയുമെങ്കിലും അങ്ങനെ ഒരു രീതിക്കു തനിക്ക് താല്പര്യമില്ലെന്നും നടി പറഞ്ഞു. മാനസികമായ അടുപ്പത്തിനാണ് സ്ഥാനമെന്നും ബന്ധങ്ങളിൽ സ്നേഹവും വിശ്വാസവും വേണമെന്നും നടി വ്യക്തമാക്കി. വണ്‍ നൈറ്റ് സ്റ്റാന്‍ഡിനോട് തനിക്ക് യോജിപ്പില്ലെന്നും അതൊക്കെ ഓരോരുത്തരുടെയും വ്യക്തിപരമായ കാര്യമാണെന്നും താരം പറയുന്നു. 

പുതിയ സിനിമയില്‍ മൂന്ന് വ്യത്യസ്ത ഗെറ്റപ്പുകളില്‍ ആണ് റായി ലക്ഷ്മി പ്രത്യക്ഷപ്പെടുന്നത്. നീയാ 2 എന്ന തമിഴ് ചിത്രത്തിലാണ് റായ് ലക്ഷ്മിയുടെ ഇപ്പോഴത്തെ  പരീക്ഷണം. ഈ ചിത്രത്തിലും അതീവ ഗ്ലാമറസ്സായാണ് താരം പ്രത്യക്ഷപ്പെടുക. ബോളിവുഡ് അരങ്ങേറ്റ ചിത്രമായ ജൂലി 2 പുറത്തിറങ്ങിയതിന് ശേഷം റായ് ലക്ഷ്മി അഭിനയിക്കുന്ന തമിഴ് ചിത്രമാണിത്.