Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

റായി ലക്ഷ്മി ബോളിവുഡില്‍

lakshmirai റായി ലക്ഷ്മി മുരുകദോസിനൊപ്പം

തെന്നിന്ത്യന്‍ സുന്ദരി റായി ലക്ഷ്മി ബോളിവുഡിലേക്ക്. സൊനാക്ഷി സിന്‍ഹയെ നായികയാക്കി എആര്‍ മുരുഗദോസ് ഒരുക്കുന്ന അകിരയിലൂടെയാണ് റായ് ലക്ഷ്മിയുടെ ബോളിവുഡ് അരങ്ങേറ്റം. പ്രശസ്ത ബോളിവുഡ് സംവിധായകന്‍ അനുരാഗ് കശ്യപ് ചിത്രത്തില്‍ വില്ലന്‍ വേഷത്തിലെത്തുന്നു എന്ന പ്രത്യേകത കൂടിയുണ്ട്.

തമിഴ് ചിത്രം മൌനഗുരുവിന്റെ ബോളിവുഡ് പതിപ്പാണ് അകിരയെന്നും വാര്‍ത്തകളുണ്ട്. ഇന്ത്യയിലെ സ്ത്രീസുരക്ഷയാണ് അകിരയുടെ പ്രമേയം. സൊനാക്ഷിയുടെ പിതാവും പ്രമുഖ രാഷ്ട്രീയപ്രവര്‍ത്തകനുമായ ശത്രുഘ്നന്‍ സിന്‍ഹയും ചിത്രത്തില്‍ മുഖ്യവേഷത്തിലുണ്ട്.

ഹോളിഡേ എന്ന ചിത്രത്തിന് ശേഷം മുരുകദോസും സൊനാക്ഷിയും ഒന്നിക്കുന്ന ചിത്രം കൂടിയാണിത്. ടോംബ് റെയ്ഡറില്‍ ആഞ്ജലീനയുടെ കഥാപാത്രമായ ലാറ ക്രോഫ്റ്റിന്റെ ശ്രേണിയിലുള്ള വേഷമാകും സൊനാക്ഷിയുടേതെന്നാണ് സംവിധായകന്‍ പറയുന്നത്. സെയ്ഫ് അലിഖാന്‍ നായകനായെത്തിയ ബുള്ളറ്റ് രാജയിലും ഷാഹിദ് കപൂറിന്റെ ആര്‍...രാജ്കുമാര്‍ എന്നീ ചിത്രങ്ങളില്‍ സൊനാക്ഷിയുടെ ആക്ഷന്‍ അവതാരം ഏറെ ശ്രദ്ധ നേടിയിരുന്നു.

Your Rating:

Disclaimer

ഇവിടെ പോസ്റ്റ് ചെയ്യുന്ന അഭിപ്രായങ്ങൾ മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാറിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.