Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

അമല പോളിന്റെ പുതിയ ചുവട്

manoranjan-amala മനോരഞ്ജൻ, അമല പോൾ

സംവിധായകൻ എ എൽ വിജയ്‌യുമായുള്ള വിവാഹമോചനത്തിന് ശേഷം തമിഴ് സിനിമാ ലോകത്ത് അമലാ പോളിന് അപ്രഖ്യാപിത വിലക്കെന്ന് റിപ്പോർട്ട് വന്നിരുന്നു. താരത്തെ നായികയായി ആലോചിച്ചിരുന്ന പല പ്രൊജക്റ്റുകളില്‍ നിന്നും ഒഴിവാക്കിയെന്നും വാർത്ത വന്നു.

തമിഴ് സിനിമാലോകത്തെ ഒറ്റപ്പെടുത്തലിൽ നിന്ന് രക്ഷപ്പെടാൻ നടി കന്നഡയിലേക്ക് ചേക്കേറുന്നുവെന്നാണ് പുതിയ വാർത്ത. വേല ഇല്ലാ പട്ടധാരി എന്ന സിനിമയുടെ കന്നഡ റീമേയ്ക്കിൽ അമലയാണ് നായിക. ചിത്രത്തിന്റെ തമിഴ്പതിപ്പിലും അമല തന്നെയായിരുന്നു നായികയായി എത്തിയത്. കന്നഡയിൽ നന്ദ കിഷോർ ആണ് സംവിധായകൻ. മനോരഞ്ജൻ ആണ് അമലയുടെ നായകനായി എത്തുന്നത്.

എസ് കൃഷ്ണ സംവിധാനം ചെയ്യുന്ന ഹെബ്ബുലി എന്ന കന്നഡ ചിത്രത്തിലും അമലയാണ് നായിക. വി രാമചന്ദ്രനാണ് നായകൻ. വർഷങ്ങൾ നീണ്ട സിനിമാജീവിതത്തിൽ അമല ആദ്യമായി കരാ‍ർ ഒപ്പിട്ട കന്നഡ സിനിമ കൂടിയാണ് ഹെബ്ബുലി. ചിത്രത്തിന്റെ ഷൂട്ടിങ് പുരോഗമിക്കുന്നു. തമിഴിൽ അവസരങ്ങൾ കുറഞ്ഞത് മൂലമാണ് കന്നഡയിൽ നടി തുടരെ തുടരെ കരാർ ഒപ്പിടുന്നതെന്നും റിപ്പോർട്ടുകൾ പറയുന്നു.

തമിഴിൽ അമല കരാർ ഒപ്പിട്ടിരിക്കുന്ന ഏക ചിത്രം ധനുഷ് നായകനാകുന്ന വാട ചെന്നൈ മാത്രമാണ്. വെട്രിമാരൻ സംവിധാനം ചെയ്യുന്ന ചിത്രത്തിൽ ആൻഡ്രിയ ആണ് മറ്റൊരു നായിക. 

Your Rating: