Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

എല്ലാവരും പൊള്ളി, ആമിക്കു മാത്രം എസി

amy

ഡൽഹിയിൽ ചിത്രീകരണം നടക്കുന്ന ബോളിവുഡ് സിനിമയിലെ സഹതാരങ്ങൾക്ക് സൂര്യതാപമേറ്റു. ആമി ജാക്സൺ, നവാസുദീൻ സിദ്ദിഖി എന്നിവർ പ്രധാനതാരങ്ങളായി എത്തുന്ന അലി എന്ന ചിത്രത്തിന്റെ ചിത്രീകരണത്തിനിടെയാണ് സംഭവം. സൽമാന്റെ സഹോദരനായ സൊഹൈൽ ഖാൻ ആണ് ചിത്രം നിർമിക്കുന്നത്.

നോയിഡയിലായിരുന്നു സിനിമയുടെ ചിത്രീകരണം. ചുട്ടുപ്പൊള്ളുന്ന ചൂടിൽ സിനിമയുടെ പ്രധാനതാരങ്ങൾ പോർട്ടബിൾ എസി ഉപയോഗിച്ചാണ് ചിത്രീകരണത്തിന് വന്നുകൊണ്ടിരുന്നത്. ഇതൊന്നുമില്ലാതെ അഭിനയിക്കാനെത്തിയ സഹതാരങ്ങൾക്കാണ് സൂര്യതാപമേറ്റിരിക്കുന്നത്. ഇവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

നായകനും നായികയ്ക്കും മറ്റുപ്രധാനതാരങ്ങൾക്കും പോർട്ടബിൾ എസിയും ടെന്‍ഡും കൊടുത്തിരുന്നു. ചൂട് കാരണം പലചിത്രങ്ങളും നിർത്തിവച്ചിരിക്കുകയാണ്. ഈ മാസം ചിത്രീകരണം തുടങ്ങാനിരുന്ന രണ്ട് സിനിമകൾ സെപ്റ്റംബറിലേക്ക് മാറ്റി.

Your Rating: