Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

വിവാഹമോചിതയായ മലൈകയെ അകറ്റിനിർത്തി അർജുൻ

arjun-malaika

അർബാസ് ഖാനും മലൈക അരോറയും വിവാഹമോചിതരാകാൻ പ്രധാനകാരണം നടിയ്ക്ക് അർജുൻ കപൂറുമായുള്ള ബന്ധമാണെന്ന് റിപ്പോർട്ട് ഉണ്ടായിരുന്നു. പലതവണ ഇക്കാര്യം ഭർത്താവ് അർബാസ് മുന്നറിയിപ്പ് നൽകിയിരുന്നെങ്കിലും മലൈക ഇത്കൂട്ടാക്കിയില്ല.

അതിന് ശേഷം ഇവർ വിവാഹമോചിതരാകുകയും ചെയ്തു. പിന്നീടും അർജുനും മലൈകയും അടുപ്പം തുടരുകയായിരുന്നു. പലസ്ഥലങ്ങളിലും ഇരുവരെ ഒരുമിച്ച് കാണാൻ തുടങ്ങി. എന്തായാലും ഈ സൗഹൃദത്തില്‍ അർജുന്റെ അച്ഛനും നിർമാതാവുമായ ബോണി കപൂർ അത്ര രസത്തിലല്ല.

മലൈകയുമായി അധികം അടുപ്പത്തിന് പോകേണ്ടന്നാണ് അർജുനോട് ബോണി കപൂർ പറഞ്ഞിരിക്കുന്നത്. വിവാഹമോചിതയായ നടിയോടുള്ള അടുപ്പം മകന്റെ ഫിലിം കരിയറിനെ തന്നെ നശിപ്പിക്കുമെന്നും അർജുൻ ഇനി സൽമാൻ ഖാന്റെ പാത പിന്തുടരുമോ എന്ന ഭയവുമാണ് ഇക്കാര്യത്തിൽ ഇടപെടാൻ ബോണി കപൂറിനെ പ്രേരിപ്പിച്ചതെന്നാണ് റിപ്പോർട്ട്.

എന്തായാലും അച്ഛന്റെ വാക്കുകൾ അർജുൻ സീരിയസായി എടുത്തിട്ടുണ്ട്. മലൈകയുമായി അധികം അടുപ്പത്തിന് പോകാതെ കഴിഞ്ഞ രണ്ട് ആഴ്ചയായി മറ്റു കൂട്ടുകാരുടെ കൂടെയാണ് അർജുൻ.  

Your Rating: