Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

സണ്ണി ലിയോണെതിരെ എഫ്ഐആർ

sunny

സണ്ണി ലിയോൺ നായികയായി എത്തിയ അഡൽറ്റ് കോമഡി ചിത്രം മസ്തിസാദെ നിയമക്കുരുക്കിൽ. ചിത്രത്തിലെ നായികയ്ക്കും അണിയറപ്രവർത്തകർക്കുമെതിരെയാണ് കേസ് ഫയൽ ചെയ്തിരിക്കുന്നത്.

സിനിമയിൽ ഗർഭനിരോധന ഉറ ക്ഷേത്രത്തിൽ മോശമായി ഉപയോഗിക്കുന്ന രംഗമുണ്ട്. ഇതാണ് പരാതിയ്ക്ക് അടിസ്ഥാനം. എന്തായാലും കേസ് പൊലീസ് രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ച് കഴിഞ്ഞു.

സിനിമയുടേതായി പുറത്തിറങ്ങിയ ട്രെയിലർ തന്നെ അശ്ലീലം നിറഞ്ഞതായിരുന്നു. 18 വയസ് പൂർത്തിയായവർ മാത്രം ഈ ട്രെയിലർ കാണൂ എന്നൊരു മുന്നറിയിപ്പും അണിയറപ്രവർത്തകർ നൽകി. മിലാപ്‌ സവേരി സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ ഇരട്ട സഹോദരികളുടെ വേഷത്തിലാണ് സണ്ണി എത്തിയത്. വിര്‍ ദാസ്‌, തുഷാര്‍ കപൂര്‍ എന്നിവരാണ് മറ്റുതാരങ്ങള്‍.

Your Rating:

Disclaimer

ഇവിടെ പോസ്റ്റ് ചെയ്യുന്ന അഭിപ്രായങ്ങൾ മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാറിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.