Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ആദ്യം ദേഷ്യപ്പെട്ടു, പിന്നീട് തെറ്റുതിരുത്തി ജൂനിയർ എൻടിആർ

samantha-ntr

സഹപ്രവർത്തകരോട് എപ്പോഴും സൗഹൃദപൂർവം പെരുമാറുന്ന സൂപ്പർതാരമാണ് ജൂനിയർ എൻടിആർ. എന്നാൽ കഴിഞ്ഞ ദിവസം തെന്നിന്ത്യൻ സുന്ദരി സമാന്തയോട് താരത്തിനു ദേഷ്യപ്പെടേണ്ടി വന്നു.

പുതിയ ചിത്രമായ ജനതാ ഗാരേജിൽ ജൂനിയർ എൻടിആറിന്റെ നായികയാണ് സമാന്ത. ഇതിനു മുമ്പു നാലുചിത്രങ്ങളിൽ ഇരുവരും ഒന്നിച്ച് അഭിനയിച്ചിട്ടുണ്ട്. ജനതാ ഗാരേജിന്റെ പ്രചാരണപരിപാടിയുടെ ഭാഗമായി ഒരു ചാനലിന് അഭിമുഖം നൽകാമെന്ന് ചിത്രത്തിന്റെ സംവിധായകൻ കൊരട്ടാല ശിവയും ജൂനിയർ എൻടിആറും സമാന്തയും ഏറ്റിരുന്നു.

പറഞ്ഞ സമയത്തുതന്നെ സംവിധായകനും ജൂനിയർ എൻടിആറും ചാനൽ സ്റ്റുഡിയോയിൽ എത്തി. പക്ഷേ അരമണിക്കൂറിനു ശേഷമാണ് സമാന്ത സ്റ്റുഡിയോയിൽ എത്തിയത്. എന്നാൽ താമസിച്ചു വന്നതിന്റെ കുറ്റബോധമൊന്നും സമാന്തയുടെ മുഖത്ത് ഉണ്ടായിരുന്നില്ല. ചിരിച്ചുകൊണ്ടാണ് നടി എല്ലാവർക്കും ഹസ്തദാനം നൽകിയതും.

ഇതു കണ്ട ജൂനിയർ എൻടിആറിന്റെ നിയന്ത്രണം നഷ്ടപ്പെട്ടു. താമസിച്ചുവന്നതിനു ക്ഷമാപണം നടത്താത്തതിന് എല്ലാവരുടെയും മുമ്പിൽവച്ചു സമാന്തയോട് ദേഷ്യപ്പെടുകയുമുണ്ടായി. എന്നാല്‍ അതിന്റെ കാരണം അറിഞ്ഞ ജൂനിയർ എൻടിആർ അപ്പോൾത്തന്നെ തന്റെ തെറ്റുതിരുത്തി സമാന്തയോട് ക്ഷമ ചോദിച്ചു.

ജീവകാരുണ്യപ്രവർത്തനത്തിന്റെ ഭാഗമായി ഒരു പരിപാടിയിൽ പങ്കെടുക്കാൻ പോയതായിരുന്നു സമാന്ത. പാവപ്പെട്ടവർക്കും രോഗികൾക്കും സമാന്ത നിരവധി സഹായങ്ങൾ ചെയ്യാറുണ്ട്.

Your Rating: