Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ആർത്തവത്തെക്കുറിച്ച് തുറന്നുപറയാൻ തയാറാവണം: പരിനീതി

parinithi

സിനിമാതാരം എന്നതിന് പുറമെ മറ്റു സാമൂഹികവിഷയങ്ങളിലും തന്റേതായ അഭിപ്രായം പ്രകടമാക്കുന്ന താരമാണ് പരിനീതി ചോപ്ര. ആര്‍ത്തവ അശുദ്ധി സംബന്ധിച്ച് ഇന്ത്യയൊട്ടാകെ ചര്‍ച്ചകള്‍ നടക്കുന്ന സാഹചര്യത്തിലാണ് ഇത്തരം അനാചാരങ്ങള്‍ക്കെതിരെ താരം രംഗത്തെത്തിയത്.

ഇത്തരം അനാചാരങ്ങളും അന്ധവിശ്വാസങ്ങളും നിലനിൽക്കുന്ന വളരെ ചെറിയൊരു പട്ടണത്തിൽ നിന്നാണ് ഞാനും എത്തിയത്. അനാചാരങ്ങള്‍ക്കെതിരെ ഒരുമിച്ച് പോരാടണമെന്ന് പരിനീതി പറയുന്നു.

നല്ല വിദ്യാഭ്യാസമുള്ള രാജ്യത്താണ് നമ്മൾ ജീവിക്കുന്നത്. വികസനത്തിന്‍റെ കാര്യത്തിലും മുന്‍പന്തിയിലാണ്. പല കാര്യങ്ങളിലും മുന്‍പന്തിയിലാണെങ്കിലും ചില കാര്യങ്ങള്‍ വരുമ്പോള്‍ നമ്മള്‍ പഴഞ്ചനാണ്. അഭിപ്രായങ്ങൾ തുറന്നുപറയാൻ പേടി, അതാണ് ഇപ്പോൾ സംഭവിക്കുന്നത്. പരിനീതി പറഞ്ഞു.

ആര്‍ത്തവം അടക്കമുള്ള കാര്യങ്ങള്‍ ചര്‍ച്ച ചെയ്യാനായി ഭീതിയുടെ പുറംമോടി മാറ്റി പുറത്തു വരണമെന്നും പരിനീതി പറയുന്നു.

Your Rating:

Disclaimer

ഇവിടെ പോസ്റ്റ് ചെയ്യുന്ന അഭിപ്രായങ്ങൾ മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാറിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.