Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ശല്യം സഹിക്കുന്നില്ല; നടിയെ വീട്ടിൽ കയറ്റില്ലെന്ന് പരിസരവാസികൾ

pooja-mishra

ഐറ്റം ഡാൻസറും മുൻ ബിഗ്ബോസ് താരവുമായ പൂജ മിശ്രയ്ക്ക് വീട്ടിൽ കയറുന്നതിൽ വിലക്ക്. അടുത്ത അപാർട്മെന്റുകളിലുള്ളവർക്ക് തുടർച്ചയായി ശല്യമായതിനെ തുടർന്നാണ് ഇവരുടെ കുടുംബ അപാർ‍ട്മെന്റിൽ കടക്കരുതെന്ന് റെസിഡന്റ്സ് അസോസിയേഷൻ ആവശ്യപ്പെട്ടിരിക്കുന്നത്. മുംബൈ ലോകണ്ടവാലയിലുള്ള വിൻസർ ടവറിലാണ് പൂജയുടെ അപാർട്മെന്റ്.

അതേ സമയം പൂജയ്ക്കെതിരെ നടപടിയെടുത്തതിനെതിരെയും അനുകൂലിച്ചും ആളുകൾ രംഗത്തെത്തി. സൊസൈറ്റിക്ക് അനുവദനീയ അധികാരങ്ങളുണ്ടെങ്കിലും ഒരാളെ സ്വന്തം വീട്ടിൽ താമസിക്കുന്നതിൽ നിന്നു വിലക്കാൻ കോടതി ഉത്തരവില്ലാതെ സാധിക്കില്ലെന്നാണ് നിയമ വിദഗ്ധർ അഭിപ്രായപ്പെടുന്നത്. പൂജ മിശ്രയെ ഇവിടെ താമസിപ്പിക്കില്ലെന്ന് കുടുംബാംഗങ്ങളുടെ കയ്യിൽ നിന്ന് എഴുതി വാങ്ങിയിരുന്നതായി സൊസൈറ്റി അംഗങ്ങൾ അവകാശപ്പെടുന്നു.

തനിക്കെതിരെ പരിസര വാസികളിൽ ചിലർ ആഭിചാരം ചെയ്തെന്നാരോപിച്ച് പൂജ മിശ്ര ഇവരോട് വഴക്കടിക്കുകയും മോശമായി പെരുമാറുകയും ചെയ്യുന്നതിനെ തുടർന്നാണ് സൊസൈറ്റി വിലക്കേർപ്പെടുത്തിയിരിക്കുന്നത്. അതേ സമയം ഇപ്പോൾ ഒരു ഷൂട്ടിങ്ങിനായി ഹോങ്കോങ്ങിലുള്ള പൂജ പരിസരവാസികൾ തന്നെ പീഡിപ്പിക്കുകയും ശല്യപ്പെടുത്തുകയും ചെയ്യുന്നതായി അവകാശപ്പെട്ടു. താനൊരു അഭിഭാഷികയാണെന്നും ഇക്കാര്യത്തിൽ തനിക്കായി ആരും പ്രതിരോധിക്കേണ്ടതില്ലെന്നും കോടതിയിൽ കാണാമെന്നും നടി അറിയിച്ചു.

Your Rating:

Disclaimer

ഇവിടെ പോസ്റ്റ് ചെയ്യുന്ന അഭിപ്രായങ്ങൾ മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാറിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.