Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ടീം മാറി; പ്രണിതയ്ക്ക് പണികിട്ടി

pranitha

തെന്നിന്ത്യൻ നടി പ്രണിതയ്ക്കെതിരെ സോഷ്യൽമീഡിയയിൽ ട്രോളുകൾ നിറയുന്നു. വേറൊന്നുമല്ല നടി സെലിബ്രിറ്റി ക്രിക്കറ്റ് ടൂർണമെന്റിൽ ഇത്തവണ കർണാടകയെ വിട്ട് തെലുങ്ക് ക്രിക്കറ്റ് ടീമിനെ പിന്തുണക്കാന്‍ എത്തിയതാണ് കാരണം.

കഴിഞ്ഞ വർഷം കർണാടക ടീമിനെ അകമഴിഞ്ഞ് പിന്തുണച്ച നടിയുടെ ഇത്തവണത്ത ചുവടുമാറ്റമാണ് ആരാധകരെ പ്രകോപിപ്പിച്ചത്. മാത്രമല്ല തെലുങ്ക് ടീമിന്റെ പ്രസ്മീറ്റിലും നടി പങ്കെടുക്കുകയുണ്ടായി.

തനിക്കെതിരെ നടക്കുന്ന അപവാദപ്രചണരണങ്ങൾക്കെതിരെ നടിയും രംഗത്തെത്തി. ഏതു ടീമിനെ പിന്തുണക്കണമെന്ന് തീരുമാനിക്കുന്നത് തന്റെ ഇഷ്ടമാണെന്നും തെലുങ്ക് ടീം തന്നെ സമീപിച്ചതുകൊണ്ടാണ് അവരെ പിന്തുണച്ചതെന്നും താരം പറയുന്നു.

‘എന്നെ വെറുക്കുന്നു, എങ്ങനെ ഇതുപോലെ ചെയ്യാൻ കഴിഞ്ഞു എന്നൊക്കെ പറഞ്ഞാണ് ഓണ്‍ലൈനില്‍ തനിക്കെതിരെ അഭിപ്രായങ്ങൾ വരുന്നത്. ഇതിൽ മോശമായ കമന്റുകളും ഉണ്ടെന്നും അതൊന്നും വകവക്കുന്നില്ലെന്നും നടി വ്യക്തമാക്കി.

Your Rating:

Disclaimer

ഇവിടെ പോസ്റ്റ് ചെയ്യുന്ന അഭിപ്രായങ്ങൾ മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാറിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.