Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

എന്റെ ജീവിതകഥയിൽ വിദ്യ അഭിനയിക്കണം: സണ്ണി ലിയോൺ

vidhya-sunny വിദ്യ ബാലൻ, സണ്ണി ലിയോൺ

നീലച്ചിത്ര നായികയും നടിയുമായ സണ്ണി ലിയോൺ ബോളിവുഡിൽ തന്റെ ചുവടുറപ്പിച്ച് കഴിഞ്ഞു. കൈനിറയെ ചിത്രങ്ങളാണ് സണ്ണിയെ തേടിവരുന്നതും. സണ്ണി നായികയായി എത്തുന്ന അശ്ലീലകോമഡി ചിത്രം മസ്തിസാദെ റിലീസിനൊരുങ്ങുകയാണ്.

പുതിയ സിനിമയുടെ പ്രചാരണപരിപാടികൾക്കിടെ രസകരമായൊരു ചോദ്യം മാധ്യമപ്രവർത്തകർ സണ്ണിയോട് ചോദിക്കുകയുണ്ടായി. സണ്ണി ലിയോണിന്റെ ജീവിതകഥ സിനിമയാക്കുകയാണെങ്കില്‍ അതിൽ സണ്ണിയുടെ വേഷത്തിൽ ഏത് നടി അഭിനയിക്കുന്നതാണ് ഇഷ്ടം എന്നായിരുന്നു ചോദ്യം. കൂടുതലൊന്നും ആലോചിക്കാതെ തന്റെ ഇഷ്ടനടിയുടെ പേര് സണ്ണി പറഞ്ഞു. ‘വിദ്യ ബാലൻ’.

നേരത്തെ മാദകസുന്ദരി സിൽക്ക് സ്മിതയുടെ ജീവിതകഥയായ ദ് ഡേർട്ടി പിക്ച്ചർ’ സിനിമയാക്കിയപ്പോൾ വിദ്യ ആയിരുന്നു നായികയായി എത്തിയത്. മാത്രമല്ല ചിത്രത്തിന് മികച്ച നടിക്കുള്ള ദേശീയ പുരസ്കാരവും വിദ്യയെ തേടിയെത്തി.

എന്തായാലും സണ്ണിയ്ക്ക് ഇഷ്ടം തന്റെ സിനിമയിൽ വിദ്യയെ നായികയാക്കാനാണ്. ഈ വിഷയത്തിൽ വിദ്യയുടെ മറുപടി ഉറ്റുനോക്കുകയാണ് ബോളിവുഡ് ലോകം.

Your Rating:

Disclaimer

ഇവിടെ പോസ്റ്റ് ചെയ്യുന്ന അഭിപ്രായങ്ങൾ മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാറിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.