Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ഇനിയില്ല ചും ചും എന്ന് സണ്ണി ലിയോൺ; പിന്നെ?

sunny

ബോളിവുഡിന്റെ ഹോട്ട് താരം സണ്ണി ലിയോണിന്റെ തീരുമാനം കാരണം നിർമാതാക്കളും സംവിധായകരും പെട്ടിരിക്കുകയാണ്. ഇനി ഒരു ചിത്രത്തിലും നായകനെ ചുംബിക്കില്ലെന്ന നടിയുടെ തീരുമാനമാണ് ഇവരെ കുഴപ്പിച്ചിരിക്കുന്നത്.

മേനീപ്രദർശനം അതിരുവിട്ട് കാണിക്കുമെങ്കിലും നായകനെ ചുംബിക്കാൻ താൻ ഇല്ലെന്ന നിലപാടിലാണ് സണ്ണി ലിയോൺ. ഈ അടുത്തിടെ ഇറങ്ങിയ ചിത്രങ്ങളായ ഏക് പഹേലി ലീല, കുച്ച് കുച്ച് ലോച ഹേ, മസ്തിസാദ, വൺ നൈറ്റ് സ്റ്റാൻഡ് എന്നീ ചിത്രങ്ങളിലും സണ്ണിയുടെ ചുംബനരംഗം മാത്രം ഉണ്ടായിരുന്നില്ല.

എന്നാൽ ചുംബനരംഗങ്ങളില്ലാതെ പ്രണയരംഗങ്ങൾ പൂർണതയിലെത്തില്ലെന്നാണ് സംവിധായകർ പറയുന്നത്. അതൊരുതരത്തിലും തന്നെ ബാധിക്കില്ലെന്ന് സണ്ണിയും പറയുന്നു. സണ്ണി ഇനി അടുത്ത ചിത്രത്തിലെങ്കിലും ഈ കടുത്ത നിലപാട് മാറ്റുമോ എന്ന പ്രതീക്ഷയിലാണ് ആരാധകരും അണിയറപ്രവർത്തകരും.  

Your Rating: