Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

രാജമൗലി ചിത്രത്തിൽ സൽമാൻ ?

salman-rajamouli

സൽമാന്റെ അടുത്തകാലത്തെ സൂപ്പർഹിറ്റ് ചിത്രമായ ബജ്രംഗി ഭായ്ജാന്റെ തിരക്കഥ എഴുതിയിരിക്കുന്നത് രാജമൗലിയുടെ അച്ഛനും പ്രശസ്ത തിരക്കഥാകൃത്തുമായ വിജയേന്ദ്രപ്രസാദ് ആണ്. ബാഹുബലി സിനിമയുടെ തിരക്കഥയും രാജമൗലിയും വിജയേന്ദ്രപ്രസാദും ചേർന്നാണ് എഴുതിയത്.

ഇപ്പോഴിതാ അദ്ദേഹം വീണ്ടും സൽമാനുമായി ഒന്നിക്കുന്നു. രാജമൗലിയുടെ തന്നെ സൂപ്പർഹിറ്റ് ചിത്രം ഈഗയുടെ രണ്ടാം ഭാഗത്തിലൂടെയാകും ഈ ഒത്തുചേരൽ. സൽമാൻ ഖാൻ തന്നെയാണ് ഈഗയുടെ രണ്ടാം ഭാഗത്തെക്കുറിച്ച് വിജയേന്ദ്രപ്രസാദിനോട് പറയുന്നത്.

സ്പീൽബർഗിന്റെ ഇ.ടി ദ് എക്സ്ട്രാടെറസ്ട്രിയൽ എന്ന ഹോളിവുഡ് സിനിമയിൽ നിന്നും പ്രചോദനം ഉൾക്കൊണ്ടാണ് ഈഗ എഴുതിയതെന്ന്വിജയേന്ദ്രപ്രസാദ് നേരത്തെ വ്യക്തമാക്കിയിട്ടുണ്ട്. ഈഗ 2വിന്റെ തിരക്കഥ എഴുതാൻ തുടങ്ങിയതായാണ് വിവരം. രാജമൗലി തന്നെയാകും ചിത്രം സംവിധാനം ചെയ്യുക.

Your Rating: