Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ഇതാണ് ഈ ചിത്രത്തിന്റെ സത്യാവസ്ഥ

hrithik-kangana ഹൃതിക്കും കങ്കണയും പാർട്ടിക്കിടെ, സുസൈനൊപ്പം ഹൃതിക്ക്

കങ്കണ ഹൃത്വിക് റോഷൻ പ്രശ്നത്തിന് ഏറ്റവും വലിയ വഴിത്തിരിവായത് ഒരു ചിത്രമാണ്. കങ്കണയെ ഹൃത്വിക് ചേർത്തുപിടിച്ചിരിക്കുന്ന ചിത്രം. പക്ഷേ സത്യത്തിൽ ഈ ചിത്രത്തിനു പിന്നിലെ വാസ്തവമെന്താണ്. ഈ ചിത്രം കങ്കണയുടെ ആളുകൾ പുറത്തുവിട്ടതാണെന്നാണ് പുതിയ വിവരം.

arjun-suzaine സുസൈൻ, അർജുൻ രാംപാൽ, കങ്കണ എന്നിവർ‌

ഇതിനോടകം വൻ പ്രചരണം നേടിക്കഴിഞ്ഞ ചിത്രത്തിൽ കങ്കണയും ഹൃത്വികും മാത്രമാണുണ്ടായിരുന്നത്. തീർത്തും സ്വകാര്യമായ നിമിഷമാണ് അതെന്ന് തെളിയിക്കാൻ പോന്ന ചിത്രം തന്നെയായിരുന്നു അത്. കങ്കണയുമായി തനിക്ക് പ്രൊഫഷണൽ ബന്ധം മാത്രമാണുള്ളതെന്ന ഹൃത്വിതിന്റെ വാദങ്ങൾക്കുള്ള തിരിച്ചടിയായിരുന്നു ചിത്രം.

hrithik-photoshop ഹൃതിക്കിന്റെയും കങ്കണയുടെയും ഫോട്ടോഷോപ്പ് ചെയ്ത ചിത്രം

സത്യത്തിൽ ഫോട്ടോഷോപ്പ് ആണ് ഇവിടെ താരമായത്. മാത്രമല്ല, ഹൃത്വികിന്റെ ഭാര്യ സൂസെയ്നും അഭിനേതാക്കളായ അർജുൻ കപൂർ, ദിനോ മോറിയ, സംവിധായകരായ അഭിഷേക് കപൂർ എന്നിവരും ചിത്രത്തിലുണ്ടായിരുന്നു. 2010 ഡിസംബറിലായിരുന്നു സംഭവം.

harithik-party ഹൃതിക്, അർജുൻ രാംപാൽ, കങ്കണ എന്നിവർ‌

സംവിധായകൻ അർജുൻ രാംപാലിന്റെ വീട്ടിൽ വച്ച് നടന്ന ക്രിഷ് 3യുടെ പ്രീ പ്രൊഡക്ഷൻ പാർട്ടിക്കിടെയാണ് ചിത്രമെടുത്തത്. അന്നേരം ഇരുവർക്കു ചുറ്റും വേറെയുമാളുകളുണ്ടായിരുന്നു. യഥാർഥ ചിത്രത്തിൽ കങ്കണയ്ക്കപ്പുറം ആരുടെയോ ഒരു കൈ കൂടി കാണുന്നുണ്ട്. ഇത് മായ്ച്ച് കളഞ്ഞിട്ടാണ് ഇരുവരുടെയും ചിത്രം പ്രചരിച്ചത്. ആ പാർട്ടിയിൽ പരസ്പരം എല്ലാവരും ആലിംഗനം ചെയ്യുകയും ഫോട്ടോ എടുക്കുകയുമൊക്കെ ചെയ്തിരുന്നു. പാർട്ടിയിലെ കൂടുതൽ ചിത്രങ്ങളും പുറത്തുവന്നിട്ടുണ്ട്.

ഹൃത്വികും താനും തമ്മിൽ പ്രണയത്തിലായിരുന്നുവെന്നും ഒട്ടേറെ അശ്ലീല ഇ മെയിലുകൾ തനിക്കയച്ചിട്ടുണ്ടെന്നും കങ്കണയാണ് ആദ്യം പറഞ്ഞത്. അന്നു മുതൽക്കേ ഇത് പാടേ തള്ളുന്ന നിലപാടായിരുന്നു ഹൃത്വികിന്റേത്. ഇരുവരുടെയും ഇ മെയിൽ അക്കൗണ്ടുകൾ ഇതിനോടകം ചോർന്നത് കാര്യങ്ങളെ കൂടുതൽ നാണക്കേടാക്കി. കങ്കണയാണ് ഈ ഫോട്ടോഷോപ്പ് ചിത്രത്തിനു പിന്നിലെന്നാണ് നടനുമായി അടുത്ത വൃത്തങ്ങൾ വാദിക്കുന്നത്.

Your Rating: