Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ജാക്കി ചാന്‍ ചിത്രത്തില്‍ ആമിര്‍ ഇല്ല

aamir-jaacky-chan

ആമിര്‍ ഖാനും ജാക്കി ചാനും ഒന്നിക്കുന്ന സൂപ്പര്‍സിനിമയെ ഓര്‍ത്ത് സ്വപ്നം കണ്ടവര്‍ നിരാശരാകും. ജാക്കി ചാന്‍ ചിത്രത്തില്‍ താന്‍ അഭിനയിക്കുന്നില്ലെന്ന് ഈയിടെ നല്‍കിയ ഒരു അഭിമുഖത്തില്‍ ആമിര്‍ ഖാന്‍ വ്യക്തമാക്കി.

ഇന്ത്യൻ സംസ്കാരവും ചൈനീസ് ആയോധനകലയും ഉൾപ്പെടുത്തി തയ്യാറാക്കുന്ന കുങ്ഫു യോഗ എന്ന ചിത്രത്തിലാണ് ഇരുവരും ഒന്നിച്ചെത്തുകയെന്നായിരുന്നു റിപ്പോര്‍ട്ട്. സിനിമയുടെ ചിത്രീകരണം സെപ്റ്റംബര്‍- ഒക്ടോബര്‍ മാസത്തില്‍ ആരംഭിക്കാനും അണിയറപ്രവര്‍ത്തകര്‍ പദ്ധതിയിട്ടു. എന്നാല്‍ ആ സമയം ആമിര്‍ ദങ്കലിന്‍റെ ചിത്രീകരണവുമായി ബന്ധപ്പെട്ട് തിരക്കിലായിരിക്കും.

ദങ്കല്‍ പൂര്‍ത്തിയാക്കാന്‍ ഉള്ളതുകൊണ്ട് ജാക്കി ചാന്‍ ചിത്രത്തില്‍ നിന്നും പിന്മാറുകയാണെന്ന് ആമിര്‍ വ്യക്തമാക്കി. ജാക്കി ചാന്‍റെ കടുത്ത ആരാധകനാണ് താനെന്നും ഒരു ആക്ഷന്‍ ഹീറോയില്‍ ഉപരി മറ്റുള്ളവരെ ചിരിപ്പിക്കാനുള്ള കഴിവും അദ്ദേഹത്തിനുണ്ടെന്നും ആമിര്‍ പറഞ്ഞു. അദ്ദേഹത്തിന്‍റെ എല്ലാ ചിത്രങ്ങളും തന്നെ ഞാന്‍ കണ്ടിട്ടുണ്ട്. അവസാനമായി കണ്ടത് പൊലീസ് സ്റ്റോറിയുടെ പുതിയ ഭാഗമാണ്. ആമിര്‍ പറയുന്നു.

Your Rating:

Disclaimer

ഇവിടെ പോസ്റ്റ് ചെയ്യുന്ന അഭിപ്രായങ്ങൾ മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാറിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.