Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ആരാധ്യയെ കരയിച്ച് പാപ്പരാസികൾ; അരിശത്തോടെ ഐശ്വര്യ

aradhya-aishwarya

ബോളിവുഡ് സുന്ദരി ഐശ്വര്യ റായിയെപ്പോലെ തന്നെ ആരാധകർക്കും മാധ്യമങ്ങൾക്കും പ്രിയപ്പെട്ട താരമാണ് ആരാധ്യ ബച്ചനും. ആരാധ്യയും ഐശ്വര്യയും ഒരുമിച്ചുണ്ടെങ്കിൽ മാധ്യമങ്ങളുടെ ഒരുകൂട്ടം തന്നെയായിരിക്കും ഇരുവർക്കും നേരെ പാഞ്ഞടുക്കുക. എന്നാൽ ഇത് മൂലം ഇവർക്ക് ഉണ്ടാകുന്ന ബുദ്ധിമുട്ടോ വിഷമങ്ങളോ ആരും ശ്രദ്ധിക്കാറുപോലുമില്ല.

പാപ്പരാസികളുടെ ഈ അതിരുവിട്ട പെരുമാറ്റം കാരണം കഴിഞ്ഞ ദിവസം ഐശ്വര്യയ്ക്ക് ദേഷ്യപ്പെടേണ്ടി വന്നു. സിനിമയുടെ ചിത്രീകരണത്തിനായി മുംബൈയിലെ മെഹ്ബൂബ് സ്റ്റുഡിയോയിൽ എത്തിയതായിരുന്നു ആഷ്. കൂടെ മകൾ ആരാധ്യയും ഉണ്ടായിരുന്നു. ചിത്രീകരണത്തിന് ശേഷം വാനിറ്റി വാനില്‍ നിന്നും ഇറങ്ങിയ ഐശ്വര്യയെയും ആരാധ്യയെയും പാപ്പരാസികൾ പൊതി‍ഞ്ഞു. ഐശ്വര്യയുടെ കൈയിലായിരുന്നു ആരാധ്യ.

ചിത്രീകരണത്തിന്റെ ക്ഷീണം കാരണം തളർന്നു നിന്ന ഐശ്വര്യയെ കടത്തിവിടാൻ പോലും ഇവർ കൂട്ടാക്കിയില്ല. ഫോട്ടോഗ്രാഫേഴ്സ് ഇരുവരുടെയും തൊട്ടടുത്തെത്തി ഫോട്ടോ എടുക്കുന്നതിന്റെ തിരക്കിൽ. ഉടൻ തന്നെ ഐശ്വര്യ മകളേ കാറിലേക്ക് കയറ്റാൻ നോക്കി. എന്നാൽ കാറിന്റെ ഡോർ ലോക്ക് ചെയ്ത നിലയിലായിരുന്നു. തിക്കിലും തിരക്കിലും ഐശ്വര്യയ്ക്ക് പരുക്കും പറ്റി.

Aaradhya Bachchan injured after shoot, Aishwarya sad ! | Bollywood

തിക്കും തിരക്കും അമ്മയുടെ വിഷമവും കണ്ട ആരാധ്യ കരയാൻ തുടങ്ങി. ഐശ്വര്യ ഉടൻ തന്നെ മാധ്യമപ്രവർത്തകരോട് സംസാരിക്കാതെ അരിശത്തോടെയാണ് അവിടെ നിന്ന് മടങ്ങിയത്.

സംഭവത്തിന് ശേഷം ആരെയും കുറ്റപ്പെടുത്താനൊന്നും ഐശ്വര്യ നിന്നില്ല. ‘തന്റെ ജീവിതത്തിലും ജോലിയിലും ആരാധ്യ ഒരു അഭിഭാജ്യ ഘടകമാണ്. യഥാർഥ ജീവിതം ഇതാണെന്ന് അവളെ ബോധ്യപ്പെടുത്തുന്നതിനും ഒരു സാധാരണജീവിതം സ്വപ്നം കാണാനുമാണ് ആരാധ്യയെ എപ്പോഴും ഞാൻ പഠിപ്പിക്കുന്നത്. ഐശ്വര്യ പറയുന്നു.

Your Rating:

Disclaimer

ഇവിടെ പോസ്റ്റ് ചെയ്യുന്ന അഭിപ്രായങ്ങൾ മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാറിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.