Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

കിണറ്റില്‍ ചാടുന്ന റിമ സെന്‍; സഹായിക്കാന്‍ ആന്‍ഡ്രിയ

andriya-rima

ഒരു കയറിന്‍റെ പിന്‍‍ബലത്തില്‍ വലിയൊരു കിണറ്റിലേക്ക് ചാടുന്ന റിമ സെന്‍. ഇറങ്ങാന്‍ സഹായിക്കുന്നത് തെന്നിന്ത്യന്‍ സുന്ദരി ആന്‍ഡ്രിയയും. ഇതുനോക്കി നില്‍ക്കുന്ന തമിഴ് യുവതാരം കാര്‍ത്തിയും. 2010ല്‍ പുറത്തിറങ്ങിയ ആയിരത്തില്‍ ഒരുവന്‍ എന്ന തമിഴ് ചിത്രത്തിന്‍റെ ചിത്രീകരണസ്ഥലത്തുനിന്നുള്ള ചിത്രമാണിത്. സംവിധായകന്‍ സെല്‍വരാഘവനാണ് ഈ ചിത്രം സോഷ്യല്‍മീ‍ഡിയയിലൂടെ പുറത്തുവിട്ടത്.

location

തമിഴ്സിനിമയിലെ മികച്ച പരീക്ഷണചിത്രങ്ങളിലൊന്നായിരുന്നു ആയിരത്തില്‍ ഒരുവന്‍. ചാലക്കുടി, അതിരപ്പിള്ളി, രാജസ്ഥാനിലെ ജയ്സാല്‍മീര്‍, രാമോജി റാവു ഫിലിം സിറ്റി തുടങ്ങിയ സ്ഥലങ്ങളായിരുന്നു പ്രധാനലൊക്കേഷന്‍. 263 ദിവസം കൊണ്ടാണ് ചിത്രീകരണം പൂര്‍ത്തിയാക്കിയതും.

ചിത്രത്തിലെ ഓരോ കഥാപാത്രങ്ങളും അണിയറപ്രവര്‍ത്തകരും എടുത്ത കഷ്ടപ്പാടും സഹനങ്ങളും ചിത്രങ്ങളിലൂടെ കാണാനാകും.

andriya

റീമ സെന്‍, ആന്‍ഡ്രിയ ജെറെമിയ, കാര്‍ത്തി ശിവകുമാര്‍, പാര്‍ത്ഥിപന്‍ തുടങ്ങിയവര്‍ കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന ഈ ചിത്രം 32 കോടി മുടക്കി നിര്‍മ്മിച്ചിരിക്കുന്നത് ആര്‍. രവീന്ദ്രന്‍. ദശകങ്ങള്‍ക്കു മുന്‍പ് പാലായനം ചെയ്ത ചോള രാജവംശത്തിലെ കണ്ണികളെ തേടിയുള്ള പര്യവേഷണമാണ് സിനിമയുടെ പ്രമേയം.

Your Rating:

Disclaimer

ഇവിടെ പോസ്റ്റ് ചെയ്യുന്ന അഭിപ്രായങ്ങൾ മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാറിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.