Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ഭാര്യയെ തല്ലിയതിന് ബോളിവുഡ് നടന്‍ അറസ്റ്റില്‍

khalid-siddiqui

ഭാര്യയെ തല്ലിയതിന് ബോളിവുഡ് നടന്‍ ഖാലിദ് സിദ്ദിഖിയെ പൊലീസ് അറസ്റ്റ് ചെയ്തു. ഭാര്യ റാഹത്തുമായി ദീര്‍ഘനാളുകളായി വേര്‍പിരിഞ്ഞ് കഴിയുകയായിരുന്നു ഖാലിദ്. നിയമപരമായി ഇവര്‍ വേര്‍പിരിഞ്ഞിട്ടുമില്ല.

ഖാലിദിന്‍റെ കാമുകിയുടെ അപ്പാര്‍ട്മെന്‍റിന് മുന്നില്‍വച്ചാണ് സംഭവം നടക്കുന്നത്. കെട്ടിടത്തിലെ വാച്ച്മാന് മുന്നില്‍വച്ച് സിദ്ധിഖി റാഹത്തിനെ ഉപദ്രവിക്കുകയായിരുന്നു.ആദ്യം വഴക്കില്‍ തുടങ്ങിയ ബഹളം പിന്നീട് അടിയില്‍ കലാശിക്കുകയായിരുന്നു.

റാഹത്ത് ഇന്‍റീരയര്‍ ഡിസൈനര്‍ ആണ്. തന്നെയും കുട്ടികളെയും സിദ്ദിഖി സംരക്ഷിക്കുന്നില്ലെന്നും ശാരീരികമായി ഉപദ്രവിക്കാറുണ്ടെന്നും പൊലീസിന് നല്‍കിയ പരാതിയില്‍ റാഹത്ത് പറയുന്നു.

Your Rating:

Disclaimer

ഇവിടെ പോസ്റ്റ് ചെയ്യുന്ന അഭിപ്രായങ്ങൾ മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാറിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.