Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

‘പ്രിൻസ്’ നായിക വിവാഹമോചിതയാകുന്നു

prema-tamil-actress

മോഹൻലാലിന്റെ പ്രിൻസ് സിനിമയിലൂടെ ശ്രദ്ധേയായ തെന്നിന്ത്യൻ നടി പ്രേമ വിവാഹമോചിതയാകുന്നു. ഭർത്താവും സോഫ്റ്റുവെയര്‍ എഞ്ചിനീയറുമായ ജീവന്‍ അപ്പാച്ചുവുമായുള്ള പത്ത് വർഷത്തെ വിവാഹജീവിത ബന്ധത്തിനാണ് ഇതോടെ വിരാമമാകുന്നത്. ബന്ധം ഒഴിവാക്കാന്‍ പ്രേമ കോടതിയെ സമീപിച്ചെന്നാണ് വാര്‍ത്തകള്‍.

ദീര്‍ഘനാളായി ഇരുവരും പിരിഞ്ഞു താമസിക്കുകയാണെന്നാണ് റിപ്പോര്‍ട്ടുകള്‍. ബുധനാഴ്ചയാണ് ഇരുവരും വിവാഹമോചന ഹര്‍ജി സമര്‍പ്പിച്ചത്. തുടര്‍ന്ന് കുടുംബക്കോടതി ഇരുവരെയും കൗണ്‍സലിംഗ് സെന്ററിലേക്ക് അയച്ചു.

തെലുങ്ക്, കന്നഡ സിനിമയിലെ സൂപ്പർഹിറ്റ് നായികയായിരുന്ന പ്രേമ 2006ലാണ് സോഫ്റ്റുവെയര്‍ വ്യവസായിയും കമ്പ്യൂട്ടര്‍ വിദഗ്ദ്ധനുമായ ജീവനെ വിവാഹം കഴിക്കുന്നത്.

സവ്യസാചി എന്ന കന്നഡ സിനിമയിലൂടെ അഭിനയരംഗത്ത് എത്തിയ പ്രേമ മോഹന്‍ലാലിന്റെ നായികയായി ദ പ്രിന്‍സ് എന്ന ചിത്രത്തിലൂടെ മലയാളത്തിലും അരങ്ങേറ്റം കുറിച്ചു. 2000ൽ പുറത്തിറങ്ങിയ ജയറാം നായകനായ ദൈവത്തിന്റെ മകനിലും നായികയായിരുന്നു.

Your Rating: