Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

വൃദ്ധയായി ഐശ്വര്യ !

aishwarya-old ഐശ്വര്യ റായിയുടെ പുത്തൻ ഗെറ്റപ്പ്

ബോളിവുഡ് സുന്ദരി ഐശ്വര്യ റായിയുടെ പുത്തൻ ഗെറ്റപ്പ് കണ്ട് ആരാധകർ അത്ഭുതപ്പെട്ടിരിക്കുകയാണ്. പുതിയ ചിത്രത്തിൽ ഒരു വൃദ്ധയുടെ വേഷത്തിലാണ് താരം എത്തുന്നത്.

ഭീകരവാദിയെന്ന് മുദ്രകുത്തപ്പെട്ട് പാകിസ്താനില്‍ തടവില്‍ കഴിയുകയും പിന്നീട് തടവുകാരുടെ ക്രൂരമര്‍ദനത്തിനിരയായി മരിക്കുകയും ചെയ്ത ഇന്ത്യക്കാരനായ സര്‍ബ്ജിത് സിങിന്റെ ജീവിതകഥ പറയുന്ന ചിത്രത്തിലാണ് ഐശ്വര്യയുടെ വ്യത്യസ്ത ഗെറ്റപ്പ്. ചിത്രത്തിൽ സര്‍ബ്ജിത് സിങിന്റെ സഹോദരി ദല്‍ബിര്‍ കൗറിന്റെ വേഷമാണ് ഐശ്വര്യ ചെയ്യുന്നത്. ഒമുങ് കുമാര്‍ ആണ് സംവിധാനം.

സര്‍ബ്ജിത് എന്ന ചിത്രം തനിക്കൊരു വെല്ലുവിളിയാണെന്നും ഏറെ നാളത്തെ നിരീക്ഷണങ്ങൾക്ക് ശേഷമാണ് ഈ വേഷത്തിലേക്ക് താനെത്തിയതെന്നും ഐശ്വര്യ പറയുന്നു.

രൺദീപ് ഹൂഡയാണ് സർബ്ജിത്തിന്റെ വേഷത്തിലെത്തുന്നത്. റിച്ച ഛദ്ദ, ദർശൻ കുമാർ എന്നിവരാണ് മറ്റുതാരങ്ങൾ. ചിത്രം അടുത്തവർഷം മെയ് 20ന് തിയറ്ററുകളിലെത്തും.

Your Rating:

Disclaimer

ഇവിടെ പോസ്റ്റ് ചെയ്യുന്ന അഭിപ്രായങ്ങൾ മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാറിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.