Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

പായലേ വിട, പൂപ്പലേ വിട..ഐശ്വര്യയുടെ ചുണ്ടുകൾ

aishwarya

ലോക ചലച്ചിത്രങ്ങളുടെ പ്രൗഡോജ്വല വേദിയായ കാനിലേക്ക് ഇന്ത്യക്കാർ കണ്ണു പായിക്കുന്നതിന്റെ കാരണങ്ങളിലൊന്നാണ് ഐശ്വര്യ റായ്. കഴിഞ്ഞ പതിനഞ്ചു വർഷക്കാലമായി മുടങ്ങാതെ കാൻ വേദിയിലേക്കുള്ള ചുവപ്പൻ പരവതാനിയിലൂടെ ഇന്ത്യൻ ഐശ്വര്യം നടന്നെത്തിയിട്ടുമുണ്ട്. പക്ഷേ ഇത്തവണ ഐശ്വര്യ എന്തിനാണ് കാനിലെത്തിയത്? ട്വിറ്റർ പറയുന്നത് പെയിന്റിന്റെ പരസ്യത്തിനാണെന്നാണ്...

ഞെട്ടണ്ട...ട്വിറ്ററിലെ ഇന്നലെത്തെയും ഇന്നീ നിമിഷത്തെയും ട്രോൾ താരം ഐശ്വര്യ റായ് ബച്ചൻ തന്നെ. പർപിൾ നിറത്തിലുള്ള ലിപ്സ്റ്റിക് അണിഞ്ഞ ആഷിനെ ആർക്കും അത്രയ്ക്ക് പിടിച്ചില്ലെന്ന് തോന്നുന്നു. ഐശ്വര്യ ഞാവൽക്കായ തിന്നിട്ടാണ് കാനിലേക്ക് പോയത്, സ്മർഫ്സിനെ ഉമ്മ വച്ചു അതുകാരണമാണിങ്ങനെ, എന്നൊക്കെയാണ് ട്രോളുകളിലെ വർത്തമാനം.

troll

ഐശ്വര്യ കാനിലെത്തിയപ്പോഴെല്ലാം വേഷവിധാനങ്ങളും ഭംഗിയും ചർച്ചയായിട്ടുമുണ്ട്. ഇത്തവണ കാനിലെ ആദ്യ ദിനം കല്ലുപതിപ്പിച്ച ഗൗൺ ധരിച്ച് കണ്ണഞ്ചിപ്പിക്കുന്ന ഭംഗിയിലെത്തി ഐശ്വര്യ. പക്ഷേ പിറ്റേ ദിവസമണിഞ്ഞ ഗൗണിനൊപ്പം ചുണ്ടിൽ പുരട്ടിയ ലിപ്സ്റ്റിക് പാളിപ്പോയില്ലെന്ന് ഐശ്വര്യയ്ക്കും ഫാഷൻ ലോകത്തെ പ്രമുഖർക്കും ഉറപ്പുണ്ടെങ്കിലും പ്രേക്ഷക ലോകത്തിന് അതത്ര രസിച്ചില്ലെന്നു വേണം കരുതുവാൻ. നീലക്കണ്ണുകൾക്ക് ചുറ്റും കറുപ്പ് ഐഷാഡോ പുരട്ടി നീളൻ മുടി ഉയരത്തിൽ കെട്ടി ഒരു മാന്ത്രിക ചിത്രത്തിലെ നായികയെ പോലെയെത്തിയ ഐശ്വര്യ സുന്ദരിയായിരുന്നുവെങ്കിലും ലിപ്സ്റ്റികിന്റെ നിറംകാരണമാണ് നടി ഇത്തവണ പേരുകേട്ടത്.

troll-1

അലി യൂനുസ്, എല്ലി സാബ് എന്നിവർ തയ്യാറാക്കിയ ഗൗണും നീം ഖാൻ ഡിസൈൻ ചെയ്ത ചുവപ്പൻ നിറത്തിലുള്ള വസ്ത്രവുമാണ് ഇത്തവണത്തെ കാനിൽ ഐശ്വര്യ ധരിച്ചത്. അഭിനയമാണ് എന്റെ കരിയർ. ഫാഷൻ ഞാൻ ഒരുപാട് ആസ്വദിക്കുന്നു, അതിനെ ഒരു കല ആയിട്ട് കാണുവാനാണ് എനിക്ക് ആഗ്രഹം. അതുകൊണ്ടു തന്നെ അതേപ്പറ്റിയുള്ള വിവാദങ്ങളൊന്നും എന്നെ ബാധിക്കുന്നില്ലെന്ന് ഐശ്വര്യ റായ് ഒരു അഭിമുഖത്തിൽ പറഞ്ഞിരുന്നു.

troll-2

ചാരനാണെന്ന ധാരണയിൽ പാകിസ്ഥാൻ പൊലീസ് പിടികൂടുകയും പിന്നീട് വർഷങ്ങൾക്കിപ്പുറം ജയിലിൽ വച്ച് മരണമടയുകയും ചെയ്ത സരബ്ജിതിന്റെ ജീവിതം പറയുന്ന ചിത്രം, സരബ്ജിത്, ആണ് ഇത്തവണ കാനിൽ പ്രദർശിപ്പിക്കുന്ന ഐശ്വര്യ റായ് ചിത്രം. ഒമങ് കുമാർ ആണ് സംവിധാനം.
 

Your Rating: