Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

അജിത് ബിജെപിയിലേക്ക് ?

modi-ajith നരേന്ദ്രമോദി, അജിത്

തമിഴ് സൂപ്പർതാരം അജിത് പ്രധാനമന്ത്രി നരേന്ദ്രമോദിയെ സന്ദര്‍ശിച്ചേക്കുമെന്ന് കോളിവുഡ് റിപ്പോർട്ട്. ഏപ്രിൽ–മെയ് മാസം നടക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പിൽ ബിജെപി പാർട്ടിയോടുള്ള അജിത്തിന്റെ പിന്തുണ അറിയിക്കാനാണ് ഈ കൂടിക്കാഴ്ചയെന്നാണ് തമിഴകത്ത് പരക്കുന്ന വാർത്ത.

തമിഴ്നാട്ടിൽ രജനികാന്ത് കഴിഞ്ഞാൽ ഏറ്റവുമധികം ആരാധകരുള്ള നടന്മാരിൽ ഒരാളാണ് അജിത് കുമാർ. സ്വന്തം ഫാൻ ക്ലബ് പിരിച്ചുവിട്ടിട്ടുണ്ടെങ്കിലും ആരാധകരുടെ പിന്തുണയുള്ള നടന്റെ സിനിമകൾക്കെല്ലാം തിയറ്ററുകളിൽ മികച്ച പ്രതികരണമാണ് ലഭിക്കുന്നത്.

നായകനായി എത്തുന്ന സിനിമയുടെ ഏതെങ്കിലും പ്രചാരണ പരിപാടികൾക്കോ മറ്റു പരസ്യങ്ങൾക്കോ ചടങ്ങുകൾക്കോ ഒന്നും അജിത് പങ്കെടുക്കാറില്ല. മോദിയുമായുള്ള കൂടിക്കാഴ്ചയ്ക്ക് ശേഷം മാത്രമേ അജിത് പാർട്ടിയെ പിന്തുണക്കുന്ന കാര്യം തീരുമാനിക്കൂ.

നേരത്തെ സൂപ്പർസ്റ്റാർ രജനിയുടെ പിന്തുണ തേടി പാർട്ടി സമീപിച്ചിരുന്നെങ്കിലും അത് ഫലം കണ്ടിരുന്നില്ല. എന്നാൽ അജിത്തുമായി ബന്ധപ്പെട്ട വാർത്തയോട് ബിജെപിയോട് അടുത്ത വൃത്തങ്ങൾ ഇതുവരെയും പ്രതികരിച്ചിട്ടില്ല.

Your Rating:

Disclaimer

ഇവിടെ പോസ്റ്റ് ചെയ്യുന്ന അഭിപ്രായങ്ങൾ മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാറിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.