Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ഉള്ളിവില അറിയാത്ത ആലിയ ഭട്ടിന് കിട്ടിയ പണി !

alia-bhatt

കാര്യം സുന്ദരിയൊക്കെയാണെങ്കിലും ആലിയയെ പരിഹസിക്കലാണ് പാപ്പരാസികളുടെ പ്രധാനജോലി. എവിടെയെങ്കിലും എന്തെങ്കിലും പരിപാടി വന്നുകഴിഞ്ഞാൽ ആലിയയോട് മാധ്യമങ്ങൾ ചോദിക്കുക സിനിമയെക്കുറിച്ചുള്ള ലോകത്ത് നടക്കുന്ന മറ്റുകാര്യങ്ങളെക്കുറിച്ചാണ്.

മഹാരാഷ്ട്ര മുഖ്യമന്ത്രിയായിരുന്ന പൃഥ്വിരാജ് ചൗഹാന്‍ ഇന്ത്യയുടെ പ്രധാനമന്ത്രിയാണെന്ന് പറഞ്ഞതോടെയാണ് ആലിയയ്ക്ക് ഇങ്ങനെയൊരു പണികിട്ടി തുടങ്ങിയത്. പുതിയ ചിത്രമായ ഷാന്ദാറിന്റെ പ്രമോഷന് വേണ്ടി ഒരു ചാനലിൽ പങ്കെടുക്കുവേ മറ്റൊരു മണ്ടത്തരം കൂടെ അലിയയുടെ നാവില്‍ നിന്നും വീണു.

സിനിമയെപ്പറ്റിയുള്ള ചോദ്യങ്ങൾ ചോദിക്കുന്നതിനിടെ അവതാരകനായ കപിൽ ആലിയയോട് ഇപ്പോള്‍ ഒരു കിലോ ഉള്ളിക്കെത്രയാ വില എന്ന് ചോദിച്ചു. ഉടന്‍ വന്നു അലിയയുടെ മറുപടി, ഏഴ് രൂപ!

ഉത്തരം കേട്ടതും ഹീറോ ഷാഹിദ് കപൂർ അടക്കമുള്ള ആളുകൾക്ക് ചിരിയടക്കാനായില്ല. ഉടൻ തന്നെ തെറ്റുപറ്റിയതാണ് സോറി എന്ന് പറഞ്ഞ് ആലിയ അടുത്ത വില പറഞ്ഞു, 17 രൂപ!

എന്തായാലും ആലിയയുടെ ഉള്ളിവിലയെപ്പറ്റി അറിവിനെക്കുറിച്ച് പൊങ്കാല ഇടാൻ ഒരുങ്ങുകയാണ് ട്രോളുകാർ.

Your Rating:

Disclaimer

ഇവിടെ പോസ്റ്റ് ചെയ്യുന്ന അഭിപ്രായങ്ങൾ മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാറിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.