Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ആ രംഗമൊക്കെ വന്നപ്പോൾ ആലില പോലെ വിറച്ചു.. ആലിയ

alia

ബോളിവുഡിന്റെ ഗ്ലാമർ ഗേളായ ആലിയ ഭട്ടിന്റെ മറ്റൊരു മുഖമായിരുന്നു ഉഡ്ത പഞ്ചാബിൽ പ്രേക്ഷകർ കണ്ടത്. ഏത് വേഷവും ഏറ്റെടുത്ത് അഭിനയിച്ച് ഫലിപ്പിക്കും എന്ന് ഒരിക്കല്‍ കൂടെ ആലിയ തെളിയിക്കുകയും ചെയ്തു.

ഉഡ്ത പഞ്ചാബിന് വേണ്ടി അശ്ലീല സംഭാഷണങ്ങൾ വരെ താരം പഠിക്കുകയുണ്ടായി. ഈ അനുഭവത്തെക്കുറിച്ചും സിനിമയിലെ ബലാത്സംഗ രംഗത്തില്‍ അഭിനയിച്ചതിനെപ്പറ്റിയും ആലിയ ഭട്ട് പറയുകയുണ്ടായി.

‘ആദ്യം എനിക്കൊരു പേടി ഉണ്ടായിരുന്നു. ഞാനൊരിക്കലും കേള്‍ക്കാത്തതും പറയാത്തതുമായ സംഭാഷണങ്ങളായിരുന്നു അത്. പലതവണ പറഞ്ഞു നോക്കി പരിശീലിച്ച ശേഷമാണ് ഷോട്ടിന് തയ്യാറായത്’.–ആലിയ പറഞ്ഞു. എന്നാൽ യഥാർത്ഥ ജീവിതത്തിൽ ഒരിക്കൽപ്പോലും ഇത്തരം വാക്കുകൾ ഉപയോഗിച്ചിട്ടില്ലെന്നും നടി വ്യക്തമാക്കി.

‘എന്തൊക്കെ പറഞ്ഞാലും ഞാനൊരു നടിയാണ്. ആ രംഗം സിനിമയ്ക്ക് വേണ്ടിയാണ്, യഥാര്‍ത്ഥ ജീവിതത്തിലല്ല എന്ന തിരിച്ചറിവാണ് ആദ്യം വേണ്ടത്. എന്നാൽ ആളുകൾ നമ്മുടെ തൊട്ടടുത്ത് വന്ന് ൈകയിൽ പിടിക്കുകയും താഴെ കിടത്തുകയും ചെയ്യുമ്പോൾ ആർക്കാണെങ്കിലും ഉള്ളിൽ ഭയം വരും. ആലിയ പറഞ്ഞു.
 

Your Rating: