Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

എന്തിനാ ആലിയ ഇൗ ഒളിച്ചു കളി?

alia-bhatt-visits-sidharth-malhotra-s-house

മാധ്യമങ്ങളുടെ കണ്ണ് വെട്ടിച്ച് സിദ്ധാർഥ് മൽഹോത്രയുടെ വീട്ടിലെത്തിയ ആലിയയ്ക്ക് പണി കിട്ടി. ആലിയയെ വിടാതെ പിന്തുടർന്ന ഒരു മാധ്യമപ്രവർത്തകൻ ആലിയ പോലുമറിയാതെ സന്ദർശനം ക്യാമറയിലാക്കി. വാർത്തയുമാക്കി.

സിദ്ധാർഥും ആലിയ ബട്ടും പ്രണയത്തിലാണെന്ന് കേൾക്കാൻ തുടങ്ങിയിട്ട് വർഷങ്ങളേറെയായി. ആദ്യ ചിത്രമായ സ്റ്റുഡന്റ് ഒാഫ് ദ് ഇയർ മുതൽ ഗോസിപ്പു കോളങ്ങളിൽ നിറഞ്ഞു നിൽക്കുകയാണ് ഇരുവരും. എന്നിട്ടും പ്രണയും തുറന്നു സംസാരിക്കാൻ ഇരുവരും ഇതു വരെ തയ്യാറായിട്ടില്ല.

ഈയിടെ വിവാഹത്തെക്കുറിച്ച് സിദ്ധാര്‍ഥിനോട് ചോദിച്ച മാധ്യമപ്രവർത്തകരോട് അദ്ദേഹത്തിന്റെ മറുപടി ഇതായിരുന്നു. ‘ഞങ്ങളുടെ കരിയര്‍ തുടങ്ങിയതേ ഒളളൂ, ഇപ്പോള്‍ വളരെ ചെറുപ്പവുമാണ്. ഉടനെ വിവാഹത്തിനില്ല. സൗന്ദര്യം കൊണ്ടും അഭിനയ മികവുകൊണ്ടും ഏവരുടേയും പ്രിയങ്കരിയായി മാറിയ താരമാണ് ആലിയാ ഭട്ട്. കരണ്‍ ജോഹര്‍ ഒരുക്കിയ സ്ററുഡന്‍റ് ഓഫ് ദ് ഇയര്‍ എന്ന ചിത്രത്തിലൂടടെയാണ് ഇരുവരും സിനിമയിലെത്തുന്നത്. ഇരുവരും ഒന്നുചേരുന്ന കപൂര്‍ ആന്‍ഡ് സണ്‍സ് അടുത്തവര്‍ഷം മാര്‍ച്ചില്‍ റിലീസ് ചെയ്യും

Your Rating:

Disclaimer

ഇവിടെ പോസ്റ്റ് ചെയ്യുന്ന അഭിപ്രായങ്ങൾ മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാറിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.