Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

‘24’ സംവിധായകനുമായി സൂര്യ ഉടക്കി

surya-vikram

സൂര്യ നായകനാകുന്ന പുതിയ ചിത്രം 24 ന്‍റെ ചിത്രീകരണം പ്രതിസന്ധിയിലെന്ന് റിപ്പോര്‍ട്ട്. ചിത്രത്തിന്‍റെ സംവിധായകനായ വിക്രം കുമാറുമായി സൂര്യ ഒത്തുപോകാത്തതാണ് പ്രശ്നങ്ങള്‍ക്ക് തുടക്കം.

വിക്രം കുമാറിന്‍റെ സംവിധാനശൈലിയാണ് സൂര്യയ്ക്ക് ഇഷ്ടപ്പെടാത്തതെന്നാണ് കേള്‍ക്കുന്നത്. ആക്ഷന്‍രംഗങ്ങളും മറ്റു ഷോട്ടുകളും ചിത്രീകരിക്കുന്നതില്‍ സംവിധായകന്‍ ഒരുപാട് സമയമെടുക്കുന്നെന്നും ഇതുമൂലം സിനിമയുടെ റിലീസ് തന്നെ നീണ്ടുപോകുന്നെന്നുമാണ് സൂര്യയുടെ വാദം.

ഒക്ടോബറിലെങ്കിലും സിനിമയുടെ ചിത്രീകരണം പൂര്‍ത്തിയാക്കി ദീപാവലിക്ക് ചിത്രം റിലീസ് ചെയ്യിക്കാനാണ് സൂര്യയുടെ പദ്ധതി.

Your Rating:

Disclaimer

ഇവിടെ പോസ്റ്റ് ചെയ്യുന്ന അഭിപ്രായങ്ങൾ മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാറിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.