Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

സൽമാന്റെ സഹോദരി വിവാഹമോചിതയായി; കാരണം യാമി ഗൗതം ?

yami-pulkeet പുൽകിതും ഭാര്യ ശ്വേതയും (ഇടത്), യാമി ഗൗതം (വലത്)

ബോളിവുഡിൽ വിവാഹമോചന വാർത്തകൾ സർവസാധാരണമാണ്. ഇത്തവണ വഴിപിരിഞ്ഞത് സൂപ്പർതാരം സൽമാൻ ഖാന്റെ സഹോദരി ശ്വേതയായിരുന്നു. സല്‍മാന്‍ തന്നെ മുന്‍കൈയെടുത്താണ് ശ്വേതയുടെയും അഭിനേതാവായ പുല്‍കിത് സമ്രാട്ടിന്‍റെയും വിവാഹം നടത്തിയത്. പക്ഷേ വിവാഹം കഴിഞ്ഞ് ഒരു വര്‍ഷം തികയും മുന്‍പേ തന്നെ ഇരുവരും വിവാഹമോചനത്തിലേക്കെത്തിയിരിക്കുകയാണെന്നാണ്.

എന്നാൽ ഈ വിവാഹമോചനത്തിന് പിന്നിൽ മറ്റൊരു ഞെട്ടിക്കുന്ന സത്യം കൂടിയുണ്ട്. പുൽകിതും ബോളിവുഡ് സുന്ദരിയുമായ യാമി ഗൗതമും തമ്മിൽ അടുത്ത സൗഹൃദത്തിലായിരുന്നു. ഒരു പരസ്യത്തിന്റെ ചിത്രീകരണത്തിനായി യാമിയും പുൽകിതും ഒരുമിച്ചായിരുന്നു. ഇവരുടെ ബന്ധത്തിന്റെ സത്യാവസ്ഥ മനസ്സിലാക്കാൻ പുൽകിതിന്റെ ഭാര്യ ശ്വേത ചിത്രീകരണസ്ഥലം സന്ദർശിക്കാൻ എത്തുകയുണ്ടായി. ഭർത്താവിന്റെ വാനിറ്റി വാൻ തുറന്നപ്പോൾ ശ്വേത കണ്ടത് ഒരു ഭാര്യയും കാണരുതാത്ത കാഴ്ചയാണ്.

pulkeet

ഈ സംഭവമാണ് ഇരുവരെയും വിവാഹമോചനത്തിലെത്തിച്ചതെന്നാണ് പ്രമുഖബോളിവുഡ് മാധ്യമങ്ങള്‍ റിപ്പോർട്ട് ചെയ്യുന്നത്. കഴിഞ്ഞ നവംബറില്‍ ഗോവയില്‍ വച്ചായിരുന്നു പുല്‍കിതിന്‍റെയും ശ്വേതയുടെയും വിവാഹം. പുല്‍കിതും താരമായ യാമി ഗൗതവുമായുള്ള ബന്ധമാണ് ശ്വേതയെ പ്രകോപിപ്പിച്ചതെന്നാണ് വാര്‍ത്തകള്‍.ഫക്രിയെന്ന ചിത്രത്തിലൂടെ 2013ലാണ് പുല്‍കിത് ബോളിവുഡില്‍ പരിചിതനാകുന്നത്. ബങ്കിസ്ഥാന്‍ ആണ് അവസാനമായി പുറത്തിറങ്ങിയ ചിത്രം. ടെലിവിഷന്‍ ജേണലിസ്റ്റായിരുന്നു ശ്വേത.

ബദ്‌ലാപൂർ, വിക്കി ഡോണർ എന്നീ ചിത്രങ്ങളിലെ നായികയായി എത്തിയ താരമാണ് യാമി. പൃഥ്വിരാജ് നായകനായ ഹീറോയിലും യാമി അഭിനയിച്ചിട്ടുണ്ട്.

Your Rating:

Disclaimer

ഇവിടെ പോസ്റ്റ് ചെയ്യുന്ന അഭിപ്രായങ്ങൾ മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാറിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.