Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ഇതു അമല പോളോ?

amala

നടിമാർ ഇടക്കിടെ ലുക്ക് മാറി ഞെട്ടിപ്പിക്കാറുണ്ട് നമ്മളെ. അവർ തന്നെയാണോ ഇതെന്ന് തിരിച്ചറിയാൻ പോലും ചിലപ്പോൾ പ്രയാസം. ഇപ്പോഴിതാ അമല പോള്‍ സ്പാനിഷ് സുന്ദരിമാരെപ്പോലെ വേറിട്ട ഗെറ്റപ്പിൽ എത്തിയിരിക്കുന്നു.

മുടിയിലും കണ്ണുകളിലും നോട്ടത്തിലും ആകെ മാറ്റം. അമ്മകനവ് എന്ന സിനിമയുടെ ഓഡിയോ ലോഞ്ചിൽ എത്തിയപ്പോഴാണ് മാധ്യമങ്ങളും അമലയുടെ പുതിയ ലുക്ക് കാണുന്നത്. ഇത് ഏതെങ്കിലും സിനിമയ്ക്ക് വേണ്ടിയുമാകാം.

amala-paul

ജയസൂര്യയും ചാക്കോച്ചനും പ്രധാനവേഷങ്ങളിലെത്തുന്ന ഷാജഹാനും പരീക്കുട്ടിയുമാണ് അമല അഭിനയിക്കുന്ന പുതിയ മലയാള ചിത്രം. മോഹൻലാലിന്റെ ലൈല ഓ ലൈലയ്ക്ക് ശേഷം അമല അഭിനയിക്കുന്ന മലയാളചിത്രം കൂടിയാണിത്.
 

Your Rating: