Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

പ്രേമത്തിനുള്ള ക്യൂവിൽ പൃഥ്വിയും ഇന്ദ്രനും

പ്രേമിക്കാന്‍ മാത്രമല്ല പ്രേമം സിനിമയുടെ ടിക്കറ്റ് എടുക്കാനും പാടുപെടും. അതിപ്പോള്‍ സൂപ്പര്‍സ്റ്റാര്‍ പൃഥിരാജും ഇന്ദ്രജിത്തും ആണെങ്കിലും ടിക്കറ്റെടുക്കാന്‍ ക്യൂ നിന്നേപറ്റൂ.

തിയറ്ററില്‍ പ്രേമം സിനിമ കാണാന്‍ വന്ന ആരാധകര്‍ പെട്ടന്നൊന്ന് അന്പരന്നു. ടിക്കറ്റ് എടുക്കുന്ന നീണ്ട ക്യൂവില്‍ ദേ നില്‍ക്കുന്നു പൃഥ്വിരാജും ചേട്ടന്‍ ഇന്ദ്രജിത്തും. ഇതെന്താ സംഭവമെന്ന് ആലോചിച്ചപ്പോഴാണ് സംഭവം സിനിമാഷൂട്ടിങ് ആണെന്ന് മനസ്സിലായത്.

പുതിയ ചിത്രമായ അമര്‍ അക്ബര്‍ അന്തോണിയുടെ ചിത്രീകരണത്തിന്‍റെ ഭാഗമായി എടുത്ത ഒരു രംഗമായിരുന്നു ഇത്. നാദിര്‍ഷ ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ പൃഥിരാജും ഇന്ദ്രജിത്തും ജയസൂര്യയുമാണ് പ്രധാനകഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. നമിത പ്രമോദ് ആണ് ചിത്രത്തില്‍ നായിക. ഫോര്‍ട്ട് കൊച്ചിയില്‍ സിനിമയുടെ ചിത്രീകരണം പുരോഗമിക്കുന്നു

Your Rating:

Disclaimer

ഇവിടെ പോസ്റ്റ് ചെയ്യുന്ന അഭിപ്രായങ്ങൾ മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാറിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.