Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

നവ്യ നവേലിയുടെ ബിക്കിനി ഡാൻസ്; വിഡിയോ പുറത്തായി

navya-naveli-bikini

ബോളിവുഡ് താരങ്ങളുടെ മക്കളിലും കൊച്ചുമക്കളിലും ഏറ്റവുമധികം ആരാധകരുള്ള താരമാണ് നവ്യ നവേലി. ബച്ചന്‍ കുടുംബത്തിലെ മൂന്നാം തലമുറയിലെ ഏറ്റവും പ്രശസ്തയായ പെണ്‍കുട്ടി നവ്യ നവേലി നന്ദയാണ്. അമിതാഭ് ബച്ചന്റെ മകള്‍ ശ്വേത ബച്ചന്‍ നന്ദയുടെ മകളാണ് നവ്യ.

നവ്യയുടെ ഗ്ലാമർ ചിത്രങ്ങൾ ഇന്റർനെറ്റിൽ പ്രത്യക്ഷപ്പെട്ടാൽ ഉടൻ തന്നെ അത് തരംഗമാകും. ഇപ്പോഴിതാ നവ്യ ബിക്കിനി അണിഞ്ഞുള്ള വിഡിയോ ഇന്റർനെറ്റിലൂടെ പുറത്തുവന്നിരിക്കുന്നു. സ്റ്റാര്‍ കിഡ്‌സ് ബോളിവുഡ് എന്ന ഇന്‍സ്റ്റഗ്രാം അക്കൗണ്ടില്‍ നിന്നാണ് ഈ വീഡിയോ പുറത്തുവിട്ടിരിക്കുന്നത്.

അമിതാബ് ബച്ചന്റെ പേരക്കുട്ടിയും ശ്വേതാ നന്ദയുടെ മകളുമായ നവ്യാ നവേലി നന്ദയുടെ വിദേശ സ്‌കൂള്‍ ജീവിതവും ഷാരൂഖിന്റെ മകന്‍ ആര്യനുമായുള്ള സൗഹൃദവുമൊക്കെ ഇതിനോടകം ബോളിവുഡ് ഗോസിപ്പ് പേജുകളില്‍ വന്നുപോയതാണ്. സൗന്ദര്യത്തിനൊപ്പം അഭിനയപാരമ്പര്യവും കിട്ടിയിട്ടുള്ള നവ്യ ബോളിവുഡിൽ ചുവടുവയ്ക്കുമോ എന്നതാണ് ബി ടൗണിലെ പുതിയ ചർച്ച. പ്രശസ്ത നടൻ രാജ് കപൂറിന്റെ ചെറുമകൾ എന്ന പാരമ്പര്യവും നവ്യക്കുണ്ട്. 

navya
navya-naveli
navya-naveli-bikini
Your Rating: